അതൊക്കെ അവനെക്കൊണ്ട് പറ്റും അവൻ ഹോട്ടൽ മാനേജ്മെന്റ് ഒക്കെ കഴിഞ്ഞതല്ലേ പിന്നെ കിച്ചണും റൂം സർവീസും റിസപ്ഷനും ഒക്കെ എക്സ്പീരിയൻസും ഉണ്ട്… ഭാഷയൊക്കെ അവിടെ ചെന്നാൽ പഠിച്ചോളും… തുടക്കത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ അഷറഫ്‌ക്ക പറഞ്ഞ് കൊടുത്തോളും…
ചെറി : ശെരിയാവുമായിരിക്കും…
ഒക്കെ ശെരിയാവും അല്ലേടാ…
അനു : അതേ…
അതാണ് എനിക്ക് നിന്റെ ഉറപ്പാണ് കിട്ടേണ്ട… പിന്നെ അഷറഫിക്ക കൂടിപ്പോയാൽ ഒരു മൂന്ന് മാസമേ നിങ്ങളെ കൂടേ കാണൂ അതിനിടയിൽ ആ സ്ഥാനത്തേക്ക് അവിടുന്നൊരാളെ നീ കണ്ടുപിടിച്ച് അറിയിക്കണം… അറിയാലോ ക്ലോസിങ് ഇല്ലാത്ത ഷോപ്പ് ആണ് ഒരാൾക്ക് പതിമൂന്ന് മണിക്കൂർ ആണ് ഡ്യൂട്ടി ഉണ്ടാവുക…
അനു : അറിയാം…
ഡ്യൂട്ടി ടൈം കഴിയുമ്പോ അന്നന്നത്തെ അറ്റന്റൻസും കണക്കും എനിക്ക് മെയിൽ ചെയ്യണം… വർക്കേഴ്സ് എന്ത് ആവശ്യം പറഞ്ഞ് പൈസ ചോദിച്ചാലും പാതി മാസത്തെ ശമ്പളത്തിൽ അതികം എന്നോട് ചോദിക്കാതെ കൊടുക്കരുത്… എല്ലാരും ക്യാപ്പും ഗ്ലൗവും യൂസ് ചെയ്യുന്നുണ്ട് എന്ന് ഉറപ്പിക്കണം എല്ലാം എപ്പോഴും ക്ലീൻ ആക്കി വെക്കണം ഒരു മുടിയോ മറ്റൊ ആർക്കേലും കിട്ടി പ്രശ്നമായാൽ വരുന്ന ഫൈൻ അത്രയും വലുതാകും മാത്രമല്ല അത് റെപ്യൂട്ടേഷനെ ബാധിക്കും… ഷിഫ്റ്റ് കഴിഞ്ഞു കൗണ്ടറിൽ കയറുമ്പോ കണക്ക് പ്രകാരം ഉള്ള പൈസ ഉണ്ടെന്ന് ഉറപ്പ് വരുത്തണം അല്ലെങ്കിൽ പൈസ ഷോട്ടേജ് വന്നാൽ നിന്റെ തലയിൽ ആവും… നിനക്ക് എന്തെങ്കിലും പൈസ ആവശ്യമുണ്ടെങ്കിൽ സാലറി അഡ്വാൻസ് എടുക്കാൻ നിൽക്കണ്ട എന്നോട് പറഞ്ഞാൽ മതി… ഇപ്പൊ അവിടെ ചെന്നാൽ നീ ജ്യൂസിലും കൗണ്ടറിലും നിന്നാൽ മതി… സാൻവിച്ചിലേക്ക് നിന്റെ കൂടേ വരുന്ന ആളെ നിർത്തിക്കോ… ജ്യൂസിൽ ആവുമ്പോ ഫുൾ ടൈം ഉള്ളിൽ തന്നെ നിൽക്കേണ്ടിവരില്ല ഓർഡർ എടുക്കാനും കൗണ്ടറിൽ നിൽക്കാനും എല്ലാം ടൈം കിട്ടും ഉള്ളിൽ തന്നെ നിന്നാൽ ഭാഷ പഠിക്കാൻ കഴിയില്ല… പിന്നെ ആരുടെ എങ്കിലും ഭാഗത്തൂന് എന്തേലും കള്ളത്തരമോ കമ്പനിക്ക് പേര് ദോഷം ഉണ്ടാവുന്ന എന്തെങ്കിലുമോ ഉണ്ടായാൽ കേസും ചിലപ്പോ ജയിലുംഒക്കെ ആവും അങ്ങനെ എന്തേലും ശ്രെദ്ധയിൽ പെട്ടാൽ ആരായാലും എന്ത് കാരണം കൊണ്ടും അവരെ പ്രൊട്ടകറ്റ്ചെയ്യാൻ ശ്രമിക്കരുത്… ഇനി നിന്റെ ഭാഗത്തൂന് എന്തേലും ഉണ്ടായി എന്നറിഞ്ഞാൽ നിന്നെ ജയിലിൽ ഒന്നും ഇടില്ല എങ്കിലും അടിച്ചു തൊലി ഞാൻ പൊളിക്കും…