അവന് ചായകൊടുത്തില്ലേ മുത്തേ…
ഏതോ ലോകത്ത് എന്നപോലെ ഇരുന്ന് ചായകുടിച്ചുകൊണ്ടിരുന്ന അവളും അവളുടെ സ്പർശനത്തിൽ മുഴുകിയിരുന്ന ഞാനും ശബ്ദം കേട്ട് ഞെട്ടി പിടഞ്ഞു നേരെ ഇരുന്ന് കൊണ്ടവൾ
കൊടുത്തു മൂത്താ…
മാമൻ : വൈകി വന്നതല്ലേ കുറച്ചൂടെ ഉറങ്ങരുതായിരുന്നോ…
ഉറക്കം വന്നില്ല പിന്നെ ഇപ്പൊ പോവുകയും വേണം… ഖാലിദ് മറ്റന്നാൾ പോവുകയാ… ഇന്ന് അവന്റെ പർച്ചേസിന് കൂടേ പോണം പിന്നെ…
മാമൻ : ബാബക്ക് എങ്ങനെ ഉണ്ട്…
ഇപ്പൊ കുഴപ്പമൊന്നുമില്ല… കുറച്ച് ഇവിടെ നിന്നിട്ടെ പോകുന്നുള്ളൂ എന്നാ പറഞ്ഞേ…
മാമൻ : ഞങ്ങൾ പോയിരുന്നു കാണാൻ… നല്ല മനുഷ്യനാ അല്ലേ…
അതേ… ഒരുപാട് പാവങ്ങളെ പോറ്റുന്നുണ്ട്…
മാമൻ : നിന്നെ ഭയങ്കര കാര്യമാണല്ലോ… അന്ന് ഞങ്ങളെ കണ്ടപ്പോ കൂടുതലും സംസാരിച്ചത് നിനെപ്പറ്റിയാ… ഖത്തറിൽ ജോലിക്കാര് നശിപ്പിച്ചോണ്ടിരുന്ന സ്ഥാപനങ്ങൾ നീയാ വീണ്ടും ഉയർത്തികൊണ്ട് വന്നത് ഇപ്പൊ പഴയതിനേക്കാൾ ലാഭം ഉണ്ട് എന്നൊക്കെ പറഞ്ഞു…
മ്മ്… ബാബ മാത്രമല്ല മക്കളും നല്ല സ്വഭാവമാ… ആരും നമ്മളെ ജോലിക്കാരായിട്ടൊന്നും കാണില്ല… ശമ്പളം പോലും ഞാൻ അങ്ങോട്ട് ആവശ്യപ്പെടാതെ തന്നെ തന്നതാ…
ചെറിയ മാമൻ : ഇക്കാക്ക ഇറങ്ങിയോ…
മാമൻ : ഹാ…
ചെറി : ഷെരീ…
കുഞ്ഞ : ദാ വരുന്നു…
കുഞ്ഞ രണ്ട് ഗ്ലാസ് ചായയുമായി വന്നപിറകെ മാമിയും അങ്ങോട്ട് വന്നു
മുത്ത് ഏന്റെ ചെവിയിലായി പോവല്ലേ ഞാൻ പെട്ടന്ന് വരാം എന്നും പറഞ്ഞ് മുകളിലേക്ക് പോയി ഞാൻ മാമന്മാരുമായി സംസാരിച്ചിരിക്കെ അനുവും മൂസിയും അങ്ങോട്ട് വന്നു