വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]

Posted by

ഞാൻ ചോദിക്കാം ഓരോരുത്തരായി ഉറക്കം പിടിച്ച് തുടങ്ങി

അഫി : എന്റിക്കാ… എന്നാലും എല്ലാരും എന്ത് ടാലന്റാ… ഇത്രേം ടാലന്റ് ഉള്ള പിള്ളാരൊക്കെ ഉണ്ടായിട്ട് ഇവരെയൊന്നും കണ്ടെത്തി ആവശ്യമുള്ള ട്രെയിനിങ് കൊടുത്ത് ടാലന്റ് വളർത്താൻ പറ്റിയ സ്കൂളുകൾ ഒന്നും തന്നെ ഇല്ലേ…

സ്കൂളുകൾ ഇല്ലെന്ന് പറയാൻ പറ്റില്ല ഉണ്ട് പക്ഷേ ഇവരെ പോലുള്ളവരുടെ ടാലന്റ് എന്താണെന്ന് കണ്ടുപിടിക്കാൻ ടീച്ചേർസ് ഇല്ല… ഇവരുടെ കാര്യത്തിൽ ഇവരുടെ ഇഷ്ടങ്ങളും ടാലന്റും ഒന്നായിരിക്കും… അവർക്ക് പല പല ചിന്തകൾ ഉണ്ടാവില്ല അവർക്ക് ഇഷ്ടമുള്ള ആ ഒരു ചിന്തയിലേക്കല്ലാതെ അവരുടെ മൈന്റ് പോവില്ല… ശെരിക്കും പറഞ്ഞാൽ അവരുടെ കഴിവിൽ അവർ തിളങ്ങുന്ന വജ്രം പോലെ ഏറെ മികച്ചതായിരിക്കും…

അഫി : ഭ്രൂസിലി യുടെ “ആയിരം വിദ്യ പഠിച്ചവനെക്കാൾ ഒരു വിദ്യ ആയിരം തവണ പഠിച്ചവനെ ഞാൻ ഭയപ്പെടുന്നു” തോട്ട് പോലെ ആണോ…

അതേ… അവർ ടാലന്റ് ആയ വിദ്യകളിൽ അവരെ മറികടക്കുക അസാധ്യം എന്ന് തന്നെ പറയേണ്ടിവരും… അവളുടെ വേഗവും ബലവും മാത്രം ഇമ്പ്രൂവ് ചെയ്താൽ അവളെ തടഞ്ഞു നിർത്താൻ ബുദ്ധിമുട്ടാവും… ഓരോ ചുവടും ചടുലമായും ചിന്തിച്ചും ആണ് അവൾ മൂവ് ചെയ്യുന്നത്… പകർന്നു കൊടുക്കുന്ന ഗുരുവിനെക്കാൾ വളരാൻ അവളെക്കൊണ്ട് സാധിക്കും…

ഞങ്ങൾ രണ്ടാളും സംസാരിച്ചുകൊണ്ട് നാട്ടിൽ എത്തുമ്പോയേക്കും നേരമൊരുപാട് വൈകിയിരുന്നു മുത്തിന്റെ മുത്തിന് ക്ലാസ്സ്‌ ഉള്ളതുകൊണ്ട്തന്നെ അവളെ വീട്ടിലാക്കാൻ ചെന്നു കുഞ്ഞയും മാമിയും നിർബന്ധിച്ചുകൊണ്ടും പഴയ പേടി ഇല്ലാത്തതുകൊണ്ടും ഞാൻ അവിടെ കിടക്കാൻ തീരുമാനിച്ചു കുളി കഴിഞ്ഞു വന്നു കിടന്ന പിറകെ കുളി കഴിഞ്ഞു ഇടതൂർന്ന നീണ്ടമുടിയിൽ തോർത്തും കെട്ടി കണ്ണെഴുതി പീലി വരച്ചു നൈറ്റിയും ഇട്ട് വെള്ളവുമായി അകത്തേക്ക് വന്ന മുത്ത് വാതിലടക്കുന്നത് നോക്കി എഴുനേറ്റിരുന്നു

Leave a Reply

Your email address will not be published. Required fields are marked *