വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]

Posted by

പിന്നെയും കണ്ടു ചിത്രം വരക്കുന്നവരും അക്ഷരങ്ങൾ കൊണ്ട് മായാ ജാലം തീർക്കുന്നവരും പാട്ട്പെടുന്നവർ കണക്കിൽ ഇലക്ട്രോണിക്സിൽ സൈൻസിൽ കമ്പ്യൂട്ടറിൽ മ്യൂസിക്കൽഇൻസ്‌ട്രുമെന്റ്സിൽ സ്പോർട്സിൽ എന്നിങ്ങനെ പല പല മേഖലകളിൽ അതി സമർത്തരായ ഒരുകൂട്ടം കുട്ടികൾക്കിടയിൽ നിന്നും മറ്റൊരു കുട്ടിയെ കാണിച്ചു കൊണ്ട്

റിയ : ഇച്ചായാ ഇവൾ നല്ല പോലെ അടി കൂടും

ശരീരം തളർത്തിയിട്ട് കഴുത്ത് കുഴഞ്ഞ പോലെ തൂക്കിയിട്ട് ഒന്നിലും ശ്രദ്ധിക്കാതെ നിൽക്കുന്ന അവളെ പറ്റി റിയ പറഞ്ഞത് വിശ്വസിക്കാൻ എനിക്ക് ബുധിമുട്ട് തോന്നി എങ്കിലും ഒന്ന് പരീക്ഷിക്കാം എന്നോർത്ത് അവളെ നോക്കി

മോളേ ചേട്ടായിയോട് ഫൈറ്റ് ചെയ്യാമോ

മുഖത്തു പോലും നോക്കാതെ തലയാട്ടി സമ്മതിച്ച അവളെ മുന്നിൽ നിർത്തി അവൾ എങ്ങനെ തല്ലുമെന്ന് ഓർത്തു നിൽക്കുമ്പോയേക്കും അതിവേകം മുഖത്തിന്‌ നേരെ വരുന്ന കൈ തടഞ്ഞ പാടെ മറു കൈകൊണ്ട് അതിലേറെ വേകത്തിൽ വരുന്ന കാലിനെ തടഞ്ഞകൈയിൽ കാലിനു ഭലം കൊടുത്ത് പൊങ്ങിയ അവൾ ഏന്റെ തലയ്ക്കു മീത്തേക്ക് പൊങ്ങി വരുന്നതിനിടെ മൂക്കിന് നേരെ വരുന്ന മുട്ടിക്കാലിനെ തടഞ്ഞു നിർത്തുമ്പോയേക്കും അവളുടെ കൈ തലയെ ലക്ഷ്യമാക്കി വരുന്നതറിഞ്ഞു ഒഴിഞ്ഞു മാറി ഇരു കാലുകളും ഒരു കയ്യും കുത്തി നിലത്തേക്ക് നിന്ന അവൾ അതിവേകത്തിൽ ചാടി അടിച്ച കിക്ക് തടയുമ്പോയേക്കും മറു കാൽ നെഞ്ചിലേക്ക് വന്നത് കൈ ഉപയോഗിച്ച് തടഞ്ഞു

അവളുടെ ഓരോ നീക്കങ്ങളും അവളുടെ പ്രായത്തെ കവച്ചുവെക്കുന്ന ബലമുള്ളതും അപ്രതീക്ഷിതമായതും വേകവും വിവേകവുമുള്ളതാണ് ഒരു മണിക്കൂറിനു മേലേ തളർച്ചയേതും ഇല്ലാതെ നിന്ന് ഫൈറ്റ് ചെയ്ത അവളുടെ ഓരോ മൂവും ദേഹത്ത് കൊള്ളാതെ തടഞ്ഞു കൊണ്ടിരിക്കുമ്പോഴും ഓരോ ചുവടിലും ആ പന്ത്രണ്ടുകാരി എന്നെ അത്ഭുധപ്പെടുത്തികൊണ്ടിരുന്നു എന്ന് പറയാതെ തരമില്ല…

Leave a Reply

Your email address will not be published. Required fields are marked *