പ്രാണനേ… ഇത് നിനക്കായി നിന്റെ പ്രിയസഖിയാം ശിഷ്യ നൽകുന്ന കുരുതി സ്വീകരിച്ചനുഗ്രഹിച്ചാലും ഗുരോ…
രണ്ടു കയും പൊക്കി അവൾക്ക് നേരെ നീട്ടി
പ്രാണനേ… എൻ പ്രിയ ശിഷ്യയെ നിനിലെന്നും വിജയം ഭവിക്കട്ടെ…വിജയീ ഭവന്തു…
അവൾ ഒരിക്കൽ കൂടെ തലകുനിച്ചു വണങ്ങി എഴുനേറ്റ് നിന്ന് വാളുകൾ കൂട്ടിയുരച്ചു ചുഴറ്റി വലിച്ച് ചുറ്റും നോക്കി ആരും നിന്നിടത്തുനിന്നും അനങ്ങുന്നില്ലെന്ന് കണ്ട്
അഫി : നിങ്ങൾക്ക് മുന്നിൽ രണ്ട്ഓപ്ഷൻ കൊല്ലുക അല്ലെങ്കിൽ ചാവുക…
രണ്ടര മണിക്കൂർ മുൻപ്പ് കൊച്ചി അമൃത ഹോസ്പിറ്റലിന് മുന്നിൽ
ദിവ്യ ഇറങ്ങി പോയതും മറുവശത്തുനിന്നും അഫിയും ലെച്ചുവും റിയയും അഫിയുടെ വണ്ടിയിൽ നിന്നിറങ്ങി ധൃതിപിടിച്ച് വണ്ടിക്കരികിലേക്ക് വരുന്നത് കണ്ട് ഡോർ തുറന്നു പുറത്തേക്കിറങ്ങി അഫി ഫോൺ എനിക്കുനേരെ നീട്ടി
ഹലോ…
ആദി : ഡാ… അങ്ങനെ ഒരു പേഷ്യന്റ് അവിടില്ല… കുട്ടി ഡോക്ടറെ വിളിച്ചപ്പോഴും ഞാൻ അവിടെ വിളിച്ചന്വേശിച്ചപ്പോഴും അവരതുതന്നെ യാണ് പറയുന്നേ…
അപ്പൊ പണിയാണ്… അല്ലേ… ഗ്ലിസറിൻ മണത്തപ്പോഴേ എന്തോ ഉണ്ടെന്ന് തോന്നി…
ആദി : മ്മ്… പുറത്ത് ഗിരിയും ടീമും ഉണ്ട്… ഗിരിയെ ഞാൻ കോൺഫ്രൻസ് ഇടാം…
ശെരി… ഒരു മിനുറ്റ്…
ദിവ്യയെ വിളിക്കാൻ നോക്കിയതും ഫോൺ ഓഫാണെന്ന് കണ്ട് ലെച്ചുവിന്റെ ഫോൺ വാങ്ങി ദിവ്യയുടെ നമ്പർ ഡൈയൽ ചെയ്തു
ദിവ്യാ…
ഞാനിപ്പോ വിളിക്കാം… ഞാനമ്മേടെ അടുത്താ ഇവിടെ ഡോക്ടറുണ്ട്…
ശെരി… എന്റെ ഫോൺ ഓഫാ എന്തേലുമുണ്ടേൽ ഇതിലേക്ക് വിളിച്ചാൽ മതി… അതുപറയാനാ വിളിച്ചേ…