സെലിനോടും ബ്രൂണോ യോടും യാത്രപറഞ്ഞു അഫിയുടെ വണ്ടി ഞാൻ അടുത്തദിവസം വരുമ്പോ എടുക്കാം എന്ന് തീരുമാനിച്ചു സുഹൈലിന്റെ വണ്ടിയിൽ തിരികെ നാട്ടിലേക്ക് യാത്രയാവും വഴി ലെച്ചുവും മുത്തും റിയയും കൂടെ എടുത്ത പുതിയ ഫോണും സിമ്മും കൊണ്ട് അവൾ ചെക്കന്മാരെ വിളിച്ച് പറ്റിക്കാൻ തുടങ്ങി
നിങ്ങൾ വെറുതെ ഫൗൾ കളിക്കണ്ട എല്ലാരേയും വിളിക്കുന്നത്കൊണ്ട് അവരെന്തായാലും ആളെ മനസിലാക്കും
പറഞ്ഞപോലെ തന്നെ ലെച്ചുവിന് ബിച്ചുവിന്റെ കാൾ വന്നു അവൾ ലൗഡ് സ്പീക്കറിൽ ഇട്ടു
ഹലോ… അമ്മാ…
എന്താടാ…
ഒന്നൂല്ല… എവിടെയാ…
നാട്ടിലേക്ക് വരുവാ… എന്തെ…
വേറാരാ കൂടെ…
എല്ലാരുമുണ്ട്…
ആരൊക്കെ…
ഞങ്ങൾ അഞ്ചാളും ഉണ്ട്…
വേറേ ആരുമില്ലേ…
ഇല്ല…
റിയ ചേച്ചി പുതിയ സിം എടുത്തോ…
ഇല്ലല്ലോ…
9********6 ഇതാരെ നമ്പറാ…
ആർക്കറിയാം…
ദേ അമ്മാ തമാശ കളിക്കല്ലേ… നിങ്ങളെ കൂടെ വേറെ ആരാ…
ആരുമില്ല…
ഓഹ് അങ്ങനെ ആണല്ലേ… ശരിയാക്കിത്തരാം…
അവൻ ഫോൺ വെച്ചതും എല്ലാരും ചിരിച്ചു
റിയയുടെ ഫോൺ വാങ്ങി അത് ഓഫ് ചെയ്തു സിം ഊരി മാറ്റി ബാറ്ററി ഫോണിൽ ഇടാതെ മാറ്റിവെച്ചു
തമാശയൊക്കെ കൊള്ളാം… പക്ഷേ നമ്മളിവിടിരുന്നു സംസാരിക്കുന്നത് അവർ അവിടിരുന്നു കേൾക്കും ഇപ്പൊ നിന്നെ വിളിച്ചത് ഈ സിമ്മിന്റെ അടുത്ത് കോമൺ ആയിട്ട് ഉള്ള സിമ്മിന്റെ ലൊക്കേഷൻ നോക്കിയാ… അതുകൊണ്ടാ നിങ്ങൾ വിളിച്ച് പറ്റിക്കുന്ന കാര്യം പറഞ്ഞപ്പോഴേ അവളുടെ ഫോണിന്ന് അതിന് നിക്കണ്ട എന്ന് ഞാൻ പറഞ്ഞേ…നമ്മൾ മൂന്നും കൂടി ഒരുമിച്ചു കിടക്കുന്ന ഫോട്ടോസ് അടക്കം ഉണ്ടതിൽ…