അവളെ വലിച്ചു മാറിലേക്കിട്ട് ഇറുക്കെ കെട്ടിപിടിച്ചു
മോളേ… ഒന്നൂടെ വിളിക്ക് പൊന്നേ…
റിയ : ഇച്ചായാ…
അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീര് ഏന്റെ തോളിൽ ഉറ്റി മുതുകിലൂടെ ഒലിച്ചു
ഒന്നൂടെ…
റിയ : ഇച്ചായാ…
അവളുടെ കവിളുകളെ കോരിയെടുത്തു മുഖം മുഴുവൻ ഉമ്മകൊണ്ട് മൂടി അവളുടെ കണ്ണിലേക്കു നോക്കി
മോളേ… എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല…
റിയ : എനിക്കും വിശ്വസിക്കാൻ പറ്റുന്നില്ല…
അവളുടെ ചുണ്ടുകളുടെ ചലനവും ശബ്ദവും സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞൊഴുകി
സംസാരിക്കാൻ പറ്റുമെന്ന് ഇത്ത പറഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചില്ല… ഇത് നോക്ക്… (കഴുത്തിലെ ശ്വാൾ മാറ്റി കഴുത്തിൽ ഇട്ടിരിക്കുന്ന ബെൽറ്റ് കാണിച്ചു) ഇതുവെച്ചാ സംസാരിക്കാൻ പറ്റുന്നെ…
ഞാൻ കണ്ണീരൊലിപ്പിച്ചു നിൽക്കുന്ന അഫിയെയും ലെച്ചുവിനെയും നോക്കി കൈ കാണിച്ചതും
വിളിക്കായി കത്തുനിന്നപോലെ അവർ വന്ന് ഞങ്ങളെ കെട്ടിപിടിച്ച പിറകെ അരികിലിരിക്കുന്ന മുത്തിനെയും ചേർത്തുപിടിച്ചു പിടിവിടാതെ എല്ലാരും കരഞ്ഞുകൊണ്ട് എത്രസമയം ഇരുന്നെന്നറിയില്ല പിടി വിട്ട് കണ്ണ് തുടച്ചുകൊണ്ടിരിക്കെ
അഫി : അള്ളോഹ് ഞാൻ മറന്നു… (ഫോൺ എടുത്ത് കാൾ ചെയ്തു)
ഹലോ… ഡോക്ടർ ഹെലൻ,
…………
സംസാരിക്കാൻ പറ്റുന്നുണ്ട്…
…………
ഇല്ല സാർ, ഒരു കുഴപ്പവുമില്ല… ക്ലിയറാണ്…
…………
ഒകെ സാർ, താങ്ക്യൂ… താങ്ക്യൂ വേരിമച്ച് ഡോക്ടർ… ഞങ്ങൾ വരാം…
ഫോൺ വെച്ചുകൊണ്ട് എന്നെ നോക്കി
ലെച്ചു : അവിടുന്ന് സംസാരിച്ചുനോക്കാൻ പറഞ്ഞിട്ട് അവൾക്ക് സംസാരിക്കാൻ പറ്റിയാൽ ആദ്യം അവളെ ഇച്ചായൻ കേൾക്കണമെന്ന് അവൾക്ക് വാശി… അപ്പൊ അഫി ഡോക്ടറോട് പറഞ്ഞ് സമ്മതിപ്പിച്ചതാ…