കുഞ്ഞ നിന്നെ പ്രസവിച്ചു കിടക്കുമ്പോ കാണാൻ വന്നില്ലേ… അപ്പൊ മുതൽ ഇഷ്ടമാ… കുഞ്ഞ വീട്ടിൽ വന്ന ശേഷം നീയും മൂസിയും ഉള്ളോണ്ടും കുഞ്ഞക്ക് അപ്പൊ എന്തോ രക്തക്കുറവിന്റെ പ്രശ്നം ഉള്ളോണ്ട് പാലില്ലായിരുന്നു അപ്പൊ മാമിയാ നിങ്ങക്ക് മൂന്നാൾക്കും പാല് തന്നോണ്ടിരുന്നേ…
അതറിയാം… ഞാനെല്ലാത്തിനും മുത്തൂനെ കൂട്ട് പിടിക്കുമ്പോ ഇടക്ക് ഉമ്മ പറേലുണ്ട് പെറ്റത് ഞാനാന്നല്ലേ ഉള്ളൂ… മുല കൊടുത്തു പോറ്റിയതമ്മായിയല്ലേ… പെണ്ണിനും ചെക്കനും ഞാൻ വേണോന്ന് തന്നെയില്ല എന്നൊക്കെ…
അതെന്താ നിനക്ക് ഉമ്മാനെ ഇഷ്ടല്ലേ…
പിന്നെ ഇഷ്ടല്ലാതെ ഉമ്മാനേം മുത്തൂനേം ഒരുപോലെ ഇഷ്ടാ… എന്നിട്ട് ബാക്കി പറ…
മ്മ്… നിങ്ങളെ കാര്യങ്ങൾ നോക്കാൻ ഉമ്മയും ഞങ്ങളും മിക്കവാറും നിന്റെ വീട്ടിലായിരുന്നു അപ്പോയൊക്കെ നിന്നെ ഏന്റെ മടിയിൽ വെച്ചുതരും ഞാനും നിനേം കളിപ്പിച്ചിരിക്കും നീ കരഞ്ഞോണ്ടിരിക്കുവാണേലും ഏന്റെ മടിയിൽ കിടന്നാൽ ഏന്റെ ഷർട്ടൊക്കെ പിടിച്ചും എന്നെ നോക്കിയും ചിരിച്ചും കളിച്ചുമിരിക്കും അത് കാണുമ്പോ മാമിയും കുഞ്ഞയുമൊക്കെ “മുറച്ചെറുക്കന്റെ മണമടിച്ചാ പെണ്ണിന് കരച്ചിലുമില്ല വാശിമില്ല ഇവളിവനേം കൊണ്ടേ പോവൂന്നാ തോന്നുന്നേ” എന്ന് പറയുമായിരുന്നു ഏന്റെ കയ്യിന്ന് ആരേലും എടുത്തോണ്ട് പോയാൽ നീ നിർത്താതെ കരയും… നീ എത്രവട്ടം എന്റെമേലെ മുള്ളി എന്നറിയുമോ…
അയ്യേ… കാക്കൂ… പോ അവിടുന്ന്… ഞാനൊന്നും മുള്ളീട്ടില്ല…
നീ പോയി നിന്റെ ഉപ്പായില്ലേ ഏന്റെ ചെറിയ മാമൻ അങ്ങേരോടോ നിന്റെ മൂത്താപ്പാനോടോ അല്ലേൽ മാമ്മിനോടോ കുഞ്ഞയോടോ ഇത്ത മാരോടൊ ഉമ്മാനോടോ അങ്ങനെ ആരോടേലും ചോദിച്ചാ പറഞ്ഞുതരും ഒരിക്കെ നീ ഏന്റെ മേലേ അപ്പിയിട്ടിട്ട് വരെ ഉണ്ട്