ഇത്ത വാങ്ങിത്തന്നതാ…
നിനക്ക് പെർഫെക്റ്റ് ആണ്…
വാ… ഭക്ഷണം കഴിക്കാം…
ഭക്ഷണം കഴിച്ചശേഷം എന്നോടും മുത്തിനോടും റസ്റ്റ് എടുത്തോളാൻ പറഞ്ഞ് അവർ മൂന്നുപേരും പോയി
സെലിൻ ഞങ്ങൾക്ക് കിടക്കാനുള്ള മുറിക്കാണിച്ചുതന്നു പോയപിറകെ ഞങ്ങൾ ബെഡിലേക്ക് വീണു കെട്ടിപിടിച്ചു നെഞ്ചിൽ മുഖം ചേർത്തുകിടന്നു അവളെ തലോടികൊണ്ടിരിക്കുന്ന എന്നിലേക്ക് നന്നായി അമർന്നു
കാക്കൂ…
മ്മ്…
ഇത്ത മാത്രമല്ല അല്ലേ… അവര് രണ്ടാളെയും കാക്കൂന് ഇഷ്ടമാണല്ലേ…
മ്മ്… എന്തെ മോൾക്ക് ഇഷ്ടമല്ലേ…
എനിക്കിഷ്ടക്കുറവൊന്നുമില്ല എനിക്ക് മൂന്നാളേം ഇഷ്ടായി… ഇത്ത കുറച്ച് ബോൾഡ് ആണേലും പാവമാ… ചേച്ചി തീരെ പാവമാ നല്ല കെയറിങ് ആണ്… റിയേച്ചി ആണേൽ സ്നേഹിക്കാൻ മാത്രേ അറിയൂ കാക്കു പോയപ്പോ മുതൽ ഭയങ്കര കരച്ചിലായിരുന്നു പേടിയും സങ്കടവും ഞങ്ങളോട് പറയാൻ പോലും പറ്റാതെ കരയുന്ന കണ്ട് എനിക്കുമൊരുപാട് സങ്കടം തോന്നി… പാവം റിയേച്ചിക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ…
മ്മ്… റിയക്ക് നമ്മൾ മാത്രമേ ഉള്ളൂ… അതോണ്ട് അവളെ വിഷമിപ്പിക്കരുത്…
ഞാനെന്തിനാ കാക്കൂ വിഷമിപ്പിക്കുന്നെ… എനിക്കവരെ മൂന്നാളേം ശെരിക്കുമിഷ്ടായി… അവർക്കും നല്ല സ്നേഹമാ…
മ്മ്…നിങ്ങൾ നാലാളും ഞാൻ കാരണം കരഞ്ഞിട്ടുണ്ടെന്നറിയാം എങ്കിലും നിങ്ങളിൽ ആരെയും മുഖം വാടുന്നത് എനിക്കിഷ്ടമല്ല…
കരഞ്ഞതിനൊന്നും എനിക്ക് കുഴപ്പമില്ല ഏന്റെ കാക്കൂനെ ഓർത്തല്ലേ… ശെരിക്കും എപ്പോ മുതലാ കാക്കൂന് എന്നെ ഇഷ്ടമായി തുടങ്ങിയെ…