താങ്ക് യൂ ഫോർ ബിലീവ്…ഡിയർ…
പ്രാണനേ നിന്നെ ഞാൻ എന്നും വിശ്വസിക്കുന്നു…
ചുറ്റുമുള്ളവരുടെ ഭയം ഇരട്ടിച്ചു
അവന്റെ കൈയിലെ ചോര ഒഴുക്ക് നിർത്ത്…
ദിവ്യാ…
വിളിക്കേട്ടു ഭയത്തോടെ എന്നെ നോക്കുന്ന അവളെ നോക്കി
നിനക്കിപ്പോഴും മുത്ത് മാറി എങ്ങനെ അഫി ആയെന്നു മനസിലായിട്ടില്ല അല്ലേ… അതവിടെ നിക്കട്ടെ… ഞങ്ങളെ കൂട്ടത്തിൽ ഒരാളെ കൊണ്ടുവന്നാൽ അൻപത് ലക്ഷം തരുമ്പോ നീ ചിന്തിക്കണ്ടേ ഞങ്ങൾ ആരാ എന്താ എന്ന്… ഏന്റെ ഒറ്റക്കൈയിൽ തൂങ്ങികിടന്നു മരണം മുന്നിൽ കണ്ട നീ ആ കൈയുടെ കരുത്തെങ്കിലും ഓർക്കണ്ടായിരുന്നോ… നീ ഭദ്രകാളിയുടെ സംഹാര താണ്ടവം കണ്ടിട്ടുണ്ടോ ദിവ്യാ…
ദിവ്യ : ഇ… ഇ… ഇല്ല…
കാണാൻ ആഗ്രഹമുണ്ടേൽ നിന്റെ ആളുകളോട് വരാൻ പറ വരുന്നവരെ ആരെയും നിരാശപ്പെടുത്താതെ എല്ലാവർക്കും മരണം സമ്മാനമായി നൽകാം…
ദിവ്യ : ഷെബീ… എന്നെ വെറുതെ വിടണം… ഏന്റെ അമ്മ അവിടെ ആശുപത്രീലാ… പൈസക്ക് വേണ്ടി മാത്രമാ… ഞാനിതു ചെയ്തേ… അമ്മക്ക് ഞാനല്ലാതെ ആരുമില്ല…
ആദീ ഇവളെ അമ്മ ആശുപത്രിയിലാണ് പോലും ഇവളെ വെറുതെ വിടണമെന്ന് എന്താടാ ഇപ്പൊ ചെയ്യുക നീയെന്ത് പറയുന്നു…
ബിച്ചു : നിന്റെ ഏതമ്മയാടീ ഹോസ്പിറ്റലിൽ… കെട്ടിയോന്റെ കൂട്ടുകാരന്റെ കൂടെ ഒളിച്ചോടി പോയ തള്ളയോ… നിനക്കാ കള്ളുകുടിയൻ കെട്ടിയോനും മുഴുകുടിയൻ തന്തയും രണ്ട് മക്കളുമല്ലാതെ ആരാടീ ഉള്ളേ… ഞങ്ങളെന്താ പൊട്ടൻ മാരാന്ന് കരുതിയോ നീ…
ഹാ… ബെസ്റ്റ് അപ്പൊ നിനക്ക് ശെരിക്കും തള്ള ഇല്ലായിരുന്നല്ലേ…