ഇനിയും ഞാനിവിടെ തുടർന്നാൽ അത് എനിക്ക് തന്നെ അപകടമാവും. ഡോക്ടർ പറഞ്ഞ് നിർത്തി. എല്ലാം കേട്ട് സ്തംബ്ദയായി ഇരിക്കുകയാണ് അമ്മ.ഒരു നിമിഷത്തെ മൗനത്തിന്ശേഷം ഡോക്ടർ വീണ്ടും പറഞ്ഞു തുടങ്ങി.”ഞാനിന്നുവരെ, ഈ നിമിഷം വരെ ഒരു പെണ്ണിൻ്റെ ശരീരം അറിഞ്ഞിട്ടില്ല. അതിൻെറ ചൂടും ചൂരും അറിഞ്ഞിട്ടില്ല.
പെണ്ണുടലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നിട്ടില്ല. അത് ഗംഗയ്ക് മുമ്പും അവൾക്കു ശേഷവും അങ്ങനെ തന്നെ “. ഇത്രയും ആയപ്പോൾ അമ്മ ചോദിച്ചു.”ഇത്രയധികം മുറിപ്പെടാൻ ഗംഗ മാഢത്തെ സാർ അത്രമേൽ സ്നേഹിച്ചിരുന്നോ? പ്രേമവിവാഹം ഒന്നും അല്ലായിരുന്നല്ലോ നിങ്ങളുടെ “‘ ഒരു നിമിഷം അമ്മയെ നോക്കിയിരുന്നശേഷം ഡോക്ടർ മാധവൻ പറഞ്ഞു “ഒരാളെ പ്രാണന് തുല്യം സ്നേഹിക്കാൻ ഏറെ നാളത്തെ പ്രണയമൊന്നും വേണ്ട പ്രമീള. ഒരു നിമിഷം മതി .
ആ ഒരു നിമിഷത്തെ സ്നേഹം ഒരു ജന്മം മുഴുവനും അതേ അളവിൽ നിലനിർത്താനും കഴിയും. ഡോക്ടർ പറഞ്ഞു നിർത്തി. ” ഞാൻ ഇവിടെ നിന്ന് മനപ്പൂർവ്വം പോകുന്നതിൻ്റെ കാരണം പ്രമീള ചോദിച്ചില്ലേ. നി കാരണമാണ് ഞാൻ പോകുന്നത് . പറഞ്ഞല്ലോ,ഞാൻ ഗംഗയായാണ് നിന്നെ കാണുന്നത്. എത്ര ശ്രമിച്ചിട്ടും അങ്ങനെയല്ലാതാക്കാൻ കഴിയുന്നില്ല. എൻ്റെ സമനില തെറ്റി പോകും .
ഞാൻ ഭ്രാന്തനായി പോകും. എൻ്റെ മനസ്സും ശരീരവും നിയാകുന്ന എൻ്റെ ഗംഗക്കു വേണ്ടി കൊതിക്കുകയാണ്. മെഡിക്കൽ സയൻസ് പഠിച്ച എനിക്കറിയാം എന്റെ ഈ പോക്ക് അപകടത്തിലേക്കാണെന്ന് “. ഡോക്ടർ പറഞ്ഞു നിർത്തി . അദ്ദേഹം കിതയ്ക്കുന്നുണ്ടായിരുന്നു. വല്ലാത്തൊരു വീർപ്പുമുട്ടലോടെ അമ്മ ഡോക്ടർ പറയുന്നത് കേട്ടിരിക്കുകയാണ് .