ചികിത്സയെക്കാൾ പുസ്തക വായനയാണ് എനിക്ക് കൂടുതൽ ഇഷ്ടം. ചെറുപ്പം മുതലേ അങ്ങിനെയായിരുന്നു. പ്രമീളക്ക് തീരെ വായനയും സാഹിത്യാഭിരുചിയു ഇല്ലാന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്.” അമ്മയുടെ കണ്ണുകളിലേക്ക് നോക്കി ഡോക്ടർ പറഞ്ഞു.”എങ്ങിനെ മനസ്സിലായി”. ജിജ്ഞാസയോടെ അമ്മ ചോദിച്ചു.” ഞാൻ ഏതാണ്ട് പത്തിരുപത് തവണ പലപ്പോഴായി ഗീതാഗോവിന്ദനത്തിലെ ഒരു ശ്ലോകം ഇയാളെ പാടി കേൾപ്പിച്ചിട്ട് ഒരു റിയാക്ഷനും ഇല്ലാതെ നടന്നപ്പോഴെ മനസ്സിലായി””അതിൻെറ അർത്ഥം ഒക്കെ എനിക്കിപ്പോളറിയാം;
‘പ്രവിശ രാധേ’ എന്നത് പ്രവിശ പ്രമീളേ എന്നാക്കിയത് എന്തിനാന്ന് മാത്രം മനസ്സിലായില്ല “. അമ്മ.ഡോക്ടറുടെ മുഖം വിവർണ്ണമായി.”തനിക്ക് എന്നോട് ദ്വേഷ്യം ആണോ?”.ഡോക്ടർ കസേരയിൽ പുറകിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് ചോദിച്ചു. ഒരു നിമിഷം കഴിഞ്ഞ് അമ്മ പറഞ്ഞു തുടങ്ങി.”ഇല്ല ഡോക്ടർ ! എനിക്കൊരു ദ്വേഷ്യവുമില്ല . ഇവിടുള്ള ഒരോ ആണിൻ്റെ ഉള്ളിലും മൂത്രപ്പുരയിൽ ആരോ എൻ്റെ പേരെഴുതി വരച്ചിട്ട ആ നഗ്നചിത്രം മാത്രമാണ് ഞാൻ …ഡോക്ടറും ഒരു ആണാണല്ലോ?” .
അമ്മയുടെ മറുപടിയിൽ ഡോക്ടർ മാധവൻ ഡോക്ടർ അമ്പരന്നു . ഡോക്ടർ സാകൂതം അമ്മയെ നോക്കിയിരുന്നുപ്പോയി .”സത്യമാണ് .ആണായത് കൊണ്ട് നിൻ്റെ ഈ ശരീരം എന്നെ വല്ലാതെ മോഹിപ്പിച്ചിട്ടുണ്ട് . ഇപ്പോഴും അതിനു വേണ്ടി കൊതിക്കുന്നുമുണ്ട് . പക്ഷേ അത് നി കരുതുന്നത് പോലെ ടോയ്ലറ്റിൽ വരച്ചിട്ട കാലകത്തി മലർന്ന് കിടക്കുന്ന രൂപമായിട്ടല്ല .
എനിക്ക് നഷ്ടപ്പെട്ട് പോയെങ്കിലും മനസ്സിൽ നിന്നിപ്പോഴും മാഞ്ഞ് പോകാത്ത ഒരാളെ വല്ലാതെ ഓർമ്മിപ്പിക്കുന്നുണ്ട് നിൻ്റെ ഈ മുഖം . അത് കൊണ്ടാ ! ! …. ട്രാൻസ്ഫർ വാങ്ങി ഞാൻ ഇവിടുന്ന് പോകുന്നതും അതുകൊണ്ടുതന്നെയാണ് “.