ഒരു മെമ്പറുടെ സ്വതസിദ്ധമായ ശൈലിയോടെ ബിനോയി പറഞ്ഞു.
“” ബിനോയിയുടെ ഒരു സഹായം എനിക്ക് വേണം.. കടയിലേക്ക് കരന്റ് എടുക്കുന്നതിന് ബിനോയി എന്നെയെന്ന് സഹായിക്കണം.. “”
“ അതിനെന്താടോണിച്ചാ… എക്സിക്യൂട്ടീവ് എഞ്ചിനിയർ എന്റെ സ്വന്തം ആളാ.. മത്തായിച്ചനോട് പറഞ്ഞ് വേണ്ട രേഖകകൾ ടോണിച്ചൻ വാങ്ങി വെച്ചാൽ മതി. ബാക്കിയൊക്കെ ഞാനേറ്റു…”
കറിയാച്ചൻ കൊടുത്ത ചായ കുടിച്ച് പോകാനിറങ്ങിയ ബിനോയി എല്ലാവരും കേൾക്കെ ഉച്ചത്തിൽ പറഞ്ഞു.
“ഇനി ബിനോയി മെമ്പറായിട്ട് മണിമലയിൽ ഒന്നും ചെയ്തില്ലെന്ന് ആരും പറയരുത്… ഇത്രനാളും ഇല്ലാതിരുന്ന ഒരു കട ഇവിടെ വരാൻ പോകുകയാണ്… ഇത് പോലെ ഒരു പാട് വികസനം ഇനിയും ബിനോയി ഇവിടെ കൊണ്ട് വരും… “
അത് പറഞ്ഞ് അവൻബൈക്കിൽ കയറി ഓടിച്ചു പോയി.
ഇവൻവൈകാതെ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് ടോണിക്ക് തോന്നി. താൻ കാശ് മുടക്കി ഉണ്ടാക്കുന്ന കട എത്ര പെട്ടെന്നാണ് അവൻ അവന്റെ നേട്ടമാക്കിയത്. ഇവൻ യഥാർത്ത രാഷ്ട്രീയക്കാരൻ തന്നെ.
“ ടോണിച്ചാ.. മണി രണ്ടായി.. എന്തെങ്കിലും കഴിക്കണ്ടേ.. ?
ടോണിച്ചൻ വാ… നമുക്ക് വീട്ടിൽ പോയി എന്തേലും കഴിച്ചിട്ട് വരാം..”
മാത്തുക്കുട്ടി ടോണിയോട് പറഞ്ഞു.
“ അത് വേണ്ട മാത്തുക്കുട്ടീ.. ടോണിച്ചനുള്ളത് ഞാനിവിടെ ഉണ്ടാക്കിയിട്ടുണ്ട്… വേണേൽ നീയും കൂടിക്കോ.. “”’
കറിയാച്ചൻ പറഞ്ഞു.
“ വേണ്ട കറിയാച്ചാ… ഞാനേതായാലും വീട്ടിലൊന്ന് പോയി വരാം… കുറച്ച് വീട്ടിലേക്ക് സാധനങ്ങളും കൊടുക്കാനുണ്ട്…
ടോണിച്ചാ, ഞാൻവൈകീട്ട് എത്താം… “
മാത്തുക്കുട്ടി ജീപ്പിലേക്ക് കയറി. കൂടെ ഷംസുവും..
അപ്പോഴും ഷംസു, ടോണിയെ ആർത്തിയോടെ ഒന്ന് നോക്കി. ടോണിക്കത് മനസിലാവുകയും ചെയ്തു..