ദുരെനിന്നും സാധനങ്ങൾ കയറ്റി വരുന്ന മിനിലോറി കയറ്റം കയറി വരുന്നത് കണ്ട് ടോണി എഴുന്നേറ്റു.
“ കടയുടെ പണിക്ക് വേണ്ടി സാധനങ്ങൾ കൊണ്ടുവരുന്ന വണ്ടിയാണ്..ആരെങ്കിലും രണ്ട് പേർ ഇറക്കാൻ സഹായിക്കണം… “
അത് കേട്ടതേ, പോസ്റ്റിലിരുന്ന എല്ലാവരും എഴുന്നേറ്റ് വന്നു.
ടോണി പറഞ്ഞസ്ഥലത്തേക്ക് ഡ്രൈവർ വണ്ടി നിർത്തി.
എല്ലാരും ഉൽസാഹിച്ച് അരമണിക്കൂർ കൊണ്ട് ലോഡിറക്കി.
ടോണി കറിയാച്ചന്റെ കടയിലേക്ക് കയറി എല്ലാവർക്കും ചായ എടുക്കാൻ പറഞ്ഞു.
“” ചേട്ടാ.. എല്ലാം ചേട്ടൻ കുറിച്ച് വെക്കണം ട്ടോ…. എനിക്ക് ചിലപ്പോൾ ഓർമയുണ്ടാവില്ല…”
ടോണി കറിയാച്ചനോട് പറഞ്ഞു.
“” അതൊക്കെ ഞാൻ ചെയ്തോളാം ടോണിച്ചാ.. നീയീ ചായ കുടിക്ക്… “
കറിയാച്ചൻ ചായഗ്ലാസ് ടോണിക്ക് നേരെ നീട്ടി.
അപ്പോഴാണ് ഷംസുവിന്റെ വരവ്..
അവനെ കണ്ടപ്പഴേ മാത്തുക്കുട്ടി അവന് നേരെ ചാടി..
“” നീ എവിടെപ്പോയി കിടക്കുകയായിരുന്നെടാ മൈരേ… ഇപ്പ വരാം എന്ന് പറഞ്ഞ് പോയവനാ.. എല്ലാം തീർന്നപ്പഴാ അവന്റെ വരവ്…”
“” അതെടാ മാത്തൂ… ഇക്കാന്റെ വീട് പണി നടക്കുകയല്ലേ… അവിടെ പോകേണ്ട ഒരാവശ്യമുണ്ടായിരുന്നു. അതാ വൈകിയത്…”
മുന്നിൽ നിൽക്കുന്ന ടോണിയെ ഉഴിഞ്ഞ് നോക്കിക്കൊണ്ടാണ് ഷംസുവത് പറഞ്ഞത്.
ഇപ്പോൾ ടോണിക്ക് ഉറപ്പായി..
ഷംസുവിനെന്തോ പ്രശ്നമുണ്ട്.
ഒരാണ്, മറ്റൊരാണിനെ നോക്കുന്നത് പോലെയല്ല അവൻ തന്നെ നോക്കുന്നത്.. തന്നോട് സംസാരിക്കുമ്പോഴും അവനൊരു പരിഭ്രമമുണ്ട്.
ഇനിയവൻ… ?
ഹേയ്.. അതൊന്നുമാവില്ല.. ഇന്ന് കണ്ടതല്ലേയുള്ളൂ.. അതിന്റെ പ്രശ്നമാവാം..
എന്നാലും അവന്റെ നോട്ടം ശരിയല്ലെന്ന് ടോണിക്ക് തോന്നി.ഇന്ന് ടൗണിൽ പോയപ്പോൾ പലവട്ടം താനറിയാതെ തന്റെ ഫോട്ടോയെടുക്കാൻ അവൻശ്രമിച്ചിട്ടുണ്ട്.. ഒന്ന് രണ്ടെണ്ണം അവൻ എടുത്തിട്ടുമുണ്ട്.. അതെന്തിനാ ണെന്നറിയണം..വരട്ടെ.. എന്താണ് അവന്റെ മനസിലെന്നറിയണം..