എന്റെ മാവും പൂക്കുമ്പോൾ 25 [R K]

Posted by

മുരളി : എവിടെന്ന് ഇനി കാണിക്കാൻ ഒരു സ്ഥലവും ബാക്കിയില്ല

എന്ന് പറഞ്ഞു കൊണ്ട് ബാഗുകൾ എടുക്കാൻ എന്നെ സഹായിക്കുന്ന മായയെ നോക്കി

മുരളി : മായമോളെ വരൂ അത് ആ ചെക്കനെടുത്തോളും

മായ : ആ വരുന്നു ചെറിയച്ഛാ

അത് കേട്ട് അകത്തേക്ക് നടന്ന്

സാവിത്രി : രുഗ്മണി ചേട്ടത്തി?

മുരളി : മുറിയിൽ കാണും ഇപ്പൊ പുറത്തിറങ്ങുന്നത് കുറവാണ്

എന്ന് പറഞ്ഞു കൊണ്ട് അവര് അകത്തേക്ക് പോയതും

മായ : വാ അജു

എന്ന് പറഞ്ഞു കൊണ്ട് ബാഗും എടുത്ത് മായ അകത്തേക്ക് നടന്നതും പുറകേ നടന്ന് അകത്തു കയറി ബാഗും തൂക്കി നിൽക്കുന്ന എന്നെക്കണ്ട് പുറത്തേക്ക് വിരൽ ചൂണ്ടി

മുരളി : ഡ്രൈവറുടെ റൂം അവിടെയാണ് അങ്ങോട്ട്‌ ചെന്നോളൂ

സാവിത്രി : അയ്യോ ഇത് ഡ്രൈവറൊന്നുമല്ല മുരളി

ശബ്ദം കനപ്പിച്ച്

മുരളി : ആരായാലും ശരി ചേച്ചിക്ക് അറിയാലോ ഇവിടത്തെ കാര്യങ്ങൾ

അത് കേട്ട് ദേഷ്യം വന്ന് മായ തിരിച്ച് മറുപടി പറയാൻ വന്നതും, ഇടയിൽ കയറി

ഞാൻ : ഞാൻ അങ്ങോട്ട്‌ പൊക്കോളാം രാവിലെ പോവാനുള്ളതല്ലേ

എന്നും പറഞ്ഞു കൊണ്ട് ഞാൻ വീടിന്റെ പുറത്തിറങ്ങി ബാഗും തൂക്കി വരുന്നത് കണ്ട് പത്തറുപത് വയസുള്ള ഇവിടത്തെ ഡ്രൈവർ

ഭാസ്ക്കരൻ : വെറും നാറിയാ

ഞാൻ : എന്താ?

എന്റെ ബാഗ് വാങ്ങി വീടിന് സൈഡിലുള്ള റൂമിലേക്ക് നടന്ന്, പുഞ്ചിരിച്ചു കൊണ്ട്

ഭാസ്ക്കരൻ : അവനേ ആ മുരളി വെറും നാറിയാണെന്ന്

ഭാസ്ക്കരന്റെ കൂടെ നടന്ന് ചിരിച്ചു കൊണ്ട്

ഞാൻ : ചേട്ടന്റെ പേരെന്താ?

ഭാസ്ക്കരൻ : ഭാസ്ക്കരൻ എല്ലാവരും ഭാസിയെന്ന് വിളിക്കും

ഞാൻ : ഞാൻ അർജുൻ എല്ലാരും അജൂന്ന് വിളിക്കും

Leave a Reply

Your email address will not be published. Required fields are marked *