ഞാൻ : ആ ഉണ്ടല്ലോ ചേച്ചി, ക്ലാസ്സിൽ ചെറിയൊരു ക്രിസ്തുമസ് സെലിബ്രേഷനുമുണ്ട്
മായ : ഓ എപ്പൊ കഴിയും?
ഞാൻ : ഒരു പത്തുമണിയൊക്കെ ആവും, എന്താ ചേച്ചി?
മായ : നാളെ നമുക്ക് കുറച്ചു സ്ഥലത്തൊക്കെ പോവാനുണ്ടായിരുന്നു, അതാ ചോദിച്ചത്
ഞാൻ : ആ അതിനെന്താ ക്ലാസ്സ് കഴിഞ്ഞ് ഞാൻ നേരെ അങ്ങോട്ട് വരാം
മായ : അത് വേണ്ട വീട്ടിൽ ചെന്ന് ഒരു ദിവസത്തേക്കുള്ള ഡ്രെസ്സും എടുത്തിട്ട് വന്നാൽ മതി
ഞാൻ : ഏ… എങ്ങോട്ടാ പോവുന്നേ?
മായ : പാലക്കാട് അച്ഛന്റെ തറവാട്ടിൽ ഒന്ന് പോണം പിന്നെ തൃശ്ശൂരും പോവാനുണ്ട്
ഞാൻ : അപ്പൊ ഞായറാഴ്ച്ചേ തിരിച്ചു വരോള്ളൂ?
മായ : ആ വൈകിട്ട് എത്താം
ഞാൻ : അത് ചേച്ചി…ഞായറാഴ്ച ഞാൻ ഒരു ട്രിപ്പ് പോവുന്നുണ്ട്
മായ : ആണോ, എവിടെയാ പോണേ?
ഞാൻ : ഊട്ടി…
മായ : ഊട്ടിയിലോ? അപ്പൊ എന്നാ തിരിച്ചു വരുന്നേ?
ഞാൻ : ചൊവ്വാഴ്ച രാത്രി എത്തും ചേച്ചി
മായ : ആഹാ..ദേ നമ്മുടെ പാർലറിന്റെ ഇനോഗ്രേഷൻ ബുധനാഴ്ച്ചയാണ് അത് മറക്കണ്ട
ഞാൻ : അതോർമ്മയുണ്ട് ചേച്ചി, രാത്രി ഞാൻ അവിടെ ഉണ്ടായിരിക്കും
മായ : മം..അച്ഛന്റെയും അമ്മയുടേയും ആൾക്കാരൊക്കെ വിളിക്കാനുണ്ട് ഞാൻ ഓടിയാൽ എത്തില്ല അതാണ് സാരമില്ല ഞാൻ വേറെ ആരെയെങ്കിലും കിട്ടോന്ന് നോക്കട്ടെ
ഞാൻ : സോറി ചേച്ചി ഫ്രണ്ട്സിന്റെ കൂടെയുള്ള ട്രിപ്പായതു കൊണ്ടാണ്
മായ : കുഴപ്പമില്ല അജു പോയ് എൻജോയ് ചെയ്തിട്ട് വാ
ഞാൻ : മം…
മായ കോള് കട്ടാക്കിയതും ചായ കുടിച്ച് തീർത്ത് ഗ്ലാസ് അടുക്കളയിൽ കൊണ്ടുപോയ് വെക്കുന്നേരം വീണ്ടും ഫോൺ ബെൽ അടിക്കുന്നത് കേട്ട് വേഗം വന്ന് കോള് എടുത്ത്