എന്റെ മാവും പൂക്കുമ്പോൾ 25 [R K]

Posted by

എന്ന് പറഞ്ഞു കൊണ്ട് വിഷ്ണുവിനേയും വിളിച്ചു കൊണ്ട് സുധി വാനിൽ കയറി പോയതും ഞാൻ അവന്റെ വീട്ടിലേക്ക് നടന്നു, ഞാൻ വരുന്നത് കണ്ട് വിസ്മയയുമായി വീടിന് മുന്നിൽ സംസാരിച്ച് നിൽക്കുന്ന

രഞ്ജിനി : അവരെവിടെ അജു?

അവരുടെ അടുത്ത് വന്ന് നിന്ന്

ഞാൻ : ഒരു വാനിൻ കയറിപ്പോയി

രഞ്ജിനി : ഓഹ് ഇനി എന്തിനുള്ള പോക്കാണെന്നാവോ?

എന്ന് പറഞ്ഞു കൊണ്ട് വൈറ്റ് ബനിയനും ബ്ലാക്ക് പാവാടയും ഇട്ട് നിൽക്കുന്ന വിസ്മയെ നോക്കി

രഞ്ജിനി : വിച്ചു ഇത് അർജുൻ, സുധിയുടെ കൂടെ പഠിച്ച

എന്നെ കണ്ടിട്ടുണ്ടെങ്കിലും സുധിയുടെ ഫ്രണ്ടാനുള്ള ഒറ്റ കാരണത്താൽ ഒരു പുച്ഛഭാവം തന്ന്

വിസ്മയ : ആ അറിയാം ചേച്ചി

ഞാൻ : പഠിക്കുവാണോ?

വിസ്മയ : ഓ അതെ

ഒരു ഊഹം വെച്ച്

ഞാൻ : പ്ലസ്‌ ടൂവാണോ?

വിസ്മയ : അല്ല, ടൈപ്പ് ക്ലാസ്സാണ്

രഞ്ജിനി : അർജുൻ ബി. കോമിനല്ലേ പഠിക്കുന്നേ?

ഞാൻ : ആ…ചേച്ചി, ടൈപ്പ് ഏതാ പഠിക്കുന്നേ ലോവറാണോ?

എന്റെ ചോദ്യം കേട്ട് അവളെക്കാളും പഠിപ്പുള്ള ആളോടുള്ള ബഹുമാനത്തിൽ പുച്ഛഭാവമൊക്കെ മാറ്റി

വിസ്മയ : ലോവർ പാസ്സായി, ഇപ്പൊ ഹൈയ്യറാ ചെയ്യുന്നേ

ഞാൻ : ഓ..ഇംഗ്ലീഷാ?

വിസ്മയ : ആ..ഹിന്ദിയുമുണ്ട്

ഞാൻ : അത് നന്നായി, നല്ല ജോലിയൊക്കെ കിട്ടും

രഞ്ജിനി : അവള് ഗവണ്മെന്റ് ജോലിയാ നോക്കുന്നേ അജു

ഞാൻ : അത് കൊള്ളാലോ, അപ്പൊ ഡിഗ്രി ചെയ്തില്ലേ

ചമ്മലോടെ

വിസ്മയ : പ്ലസ്‌ ടൂവിന് രണ്ട് വിഷയത്തിന് പോയേ, അത് എഴുതിയെടുക്കാനുണ്ട്

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : അത് ഇത്ര വലിയ പാടാണോ, പെട്ടെന്ന് കിട്ടോലാ

വിസ്മയ : മം നോക്കണം

ഞാൻ : ഗവണ്മെന്റ് ജോലിക്ക് കോച്ചിങിനൊക്കെ പോവുന്നുണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *