അങ്ങനെ ശോഭയുടെ കഥാപ്രസംഗം നടക്കുന്നതിനിടയിൽ
വിഷ്ണു : എന്റമ്മോ…ദേ വരുന്നുണ്ട് വാടാ പോവാം
പുറകിലേക്ക് നോക്കി നടന്നു വരുന്ന വിഷ്ണുവിന്റെ അനിയത്തിയെ കണ്ട്, പുഞ്ചിരിച്ചു കൊണ്ട്
സുധി : പൂച്ചക്കണ്ണി എത്തിയോ?
ദേഷ്യത്തിൽ സുധിയെ നോക്കി, അകത്തേക്ക് കയറി
വിസ്മയ : പോടാ പട്ടിക്കണ്ണാ…
ചിരിച്ചു കൊണ്ട്
വിഷ്ണു : നിനക്ക് വല്ല കാര്യവും ഉണ്ടോ അവളുടെ വായിലിരിക്കുന്നത് കേൾക്കാൻ
സുധി : പട്ടിക്കണ്ണൻ നിന്റെ അച്ഛൻ
അത് പറഞ്ഞു കൊണ്ട് രവിയെ നോക്കി
സുധി : അയ്യോ അച്ഛനെയല്ല
ശോഭ : ആടാ ഇത് എന്റെ രണ്ടാം കെട്ടിൽ ഉണ്ടായതാണല്ലോ
പറഞ്ഞത് അബദ്ധമായെന്ന് മനസിലായ
സുധി : വാ വേഗം പോവാം…
എന്നും പറഞ്ഞു കൊണ്ട് സുധി ഞങ്ങളേയും വിളിച്ചു കൊണ്ട് മുന്നേ നടന്നു, വിഷ്ണുവിന്റെ അനിയത്തി വിസ്മയ പതിനേഴ് വയസ്സ് കാണും ഇപ്പൊ ഞാൻ കൊച്ചിലേ കണ്ടതിൽ പിന്നെ ഇപ്പഴാ കാണുന്നേ രവിയുടെ പൂച്ചക്കണ്ണ് തന്നെയാണ് അവൾക്കും വിഷ്ണുവിനെപ്പോലെ തന്നെ വെളുത്ത് മെലിഞ്ഞ കോലം കണ്ടാൽ കോളനിയിലെ ഒരു കൊച്ചു ഐശ്വര്യറായ് എന്ന് പറയാം ” എന്നാലും ഇവനാണോ ആ കൊച്ചിനെ കല്യാണം കഴിക്കാൻ പോവുന്നേ, സ്റ്റൂളിട്ട് നിന്ന് താലി കെട്ടോണ്ടി വരോലാ ഇവൻ ” എന്നൊക്കെ വിചാരിച്ച് കോളനി മുഴുവൻ കറങ്ങി നടന്ന് ഓരോരുത്തരെ കണ്ട് പരിചയം പുതുക്കി സുധിയുടെ വായ്ത്താളവും കേട്ട് ചായ കുടിയും കഴിഞ്ഞ് നിൽക്കും നേരം ഒരു ഓംനി വാൻ വന്ന് ഞങ്ങളുടെ മുന്നിൽ നിന്നതും
സുധി : ഡാ ഞങ്ങള് പോണ്, പിന്നെ ഇനി വരുമ്പോ നമ്മുടെ രതീഷിനേയും കൂട്ടിക്കോ