സുധി : ഡാ എന്റെ സ്കൂൾ ഫ്രണ്ടാണ് അർജുൻ, നിനക്കറിയില്ലേ?
എന്നെ പുഞ്ചിരിച്ചു കാണിച്ച് കൈ തന്ന്
വിഷ്ണു : ആ പിന്നെ ഇവിടെ വരുമ്പോ നമ്മള് കാണാറുള്ളതല്ലേ, ഇപ്പൊ എന്താ പരിപാടി?
സുധി : ഓ ഇവൻ നമ്മളെപ്പോലെയൊന്നുമല്ല, വല്യ പഠിപ്പിയാണ്
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഏയ്… ബി. കോം ചെയ്യുവാണ്
ചുമകേട്ട് രവിയെ നോക്കി
വിഷ്ണു : ഒന്നില്ലെങ്കിൽ വലിക്ക് ഇല്ലെങ്കിൽ കുരക്ക്
രവി : നീ പോടാ നാറി…
വിഷ്ണു : ഹമ്പ്..ദേ കോപ്പേ നീയാണട്ടാ ഇങ്ങേരെ ചീത്തയാക്കുന്നത്
ചിരിച്ചു കൊണ്ട്
സുധി : പിന്നേ ചീത്തയാക്കാൻ പറ്റിയ മൊതല്, പഴയ ഉണ്ടയാ…നീ വാ…
വിഷ്ണു : എങ്ങോട്ടാ..?
സുധി : ഒരു ചായ കുടിച്ചിട്ട് വരാടാ
വിഷ്ണു : നടക്കെന്ന…
അത് കേട്ട് അകത്തും നിന്നും
ശോഭ : എങ്ങോട്ടാടാ എന്റെ കൊച്ചിനെ വിളിച്ചു കൊണ്ട് പോവുന്നത്?
എന്നും പറഞ്ഞു കൊണ്ട് ശോഭ ദേഷ്യത്തിൽ പുറത്തേക്ക് വന്നതും
സുധി : ആ ശോഭാമ്മ ഇവിടെ ഉണ്ടായിരുന്നോ?
ശോഭ : ആരാട നിന്റെ അമ്മ ഞാൻ പറഞ്ഞട്ടുണ്ട് എന്നെ അങ്ങനെ വിളിക്കരുതെന്ന്
ചിരിച്ചു കൊണ്ട്
സുധി : അത് കൊള്ളാം കെട്ടാൻ പോവുന്ന പെണ്ണിന്റെ അമ്മയെപ്പിന്നെ വേറെ എന്ത് വിളിക്കാനാ..
ശോഭ : ദേ എന്റെ വായീന്ന് കേൾക്കോട്ടാ നീ
വിഷ്ണു : അമ്മ എന്തിനാ ഇങ്ങനെ ഒച്ചവെക്കുന്നത്
ശോഭ : ആടാ ഞാൻ മിണ്ടാതിരിക്കാം, നിന്റെ പെങ്ങളെ കുറിച്ചാ അവൻ പറയുന്നത്
രവി : ഒന്ന് കേറിപ്പോയേടി
രവിയെ നോക്കി
ശോഭ : ഓ ഇവിടെ ഉണ്ടായിരുന്നോ കൂട്ടുകാരന് കൊടുത്ത പഴയ വാക്കും കെട്ടിപ്പിടിച്ച് ഇവിടെയിരുന്നോ, എന്റെ ജീവനുള്ളടത്തോളം കാലം ഞാൻ സമ്മതിക്കില്ല