എന്നും പറഞ്ഞു കൊണ്ട് സുമംഗലി അടുക്കളയിലേക്ക് പോയത് കണ്ട്
സുധി : ഇവന് ചായ കൊടുത്തില്ലേ തള്ളേ..
എന്നും പറഞ്ഞു കൊണ്ട് ചായ ഗ്ലാസ് എനിക്ക് നേരെ നീട്ടി
സുധി : നീ കുടിയെടാ..
ഞാൻ : ഞാൻ കുടിച്ചെടാ ദേ..
ഗ്ലാസ് നോക്കി
സുധി : ഈ തൊലിഞ്ഞ നാരങ്ങ വെള്ളം കിട്ടിയുള്ളോ ഇവന് കൊടുക്കാൻ
അടുക്കളയിൽ നിന്നും
സുമംഗലി : ജ്യൂസ് കൊടുക്കാൻ നിന്റെ അച്ഛൻ ഇവിടെ സമ്പാദിച്ചു വെച്ചേക്കുവല്ലേ
അത് കേട്ട് വേഗം ഗ്ലാസ് താഴെവെച്ച് എഴുന്നേറ്റ്
സുധി : നീ വാടാ… നമുക്ക് പുറത്തെന്ന് കുടിക്കാം
എന്നും പറഞ്ഞു കൊണ്ട് എന്നെയും വലിച്ചു പൊക്കിക്കൊണ്ട് അപ്പുറത്തുള്ള വീടിന് മുന്നിൽ വന്ന് നിന്ന്
സുധി : ഡാ വിഷ്ണു…
ഞാൻ : നിനക്കിപ്പൊ സത്യത്തിൽ എന്താ പരിപാടി?
സുധി : പറയാടാ…
അപ്പോഴേക്കും സുധിയുടെ ശബ്ദം കേട്ട് ചുമച്ചു കൊണ്ട് പുറത്തേക്ക് വന്ന വെളുത്ത് മെലിഞ്ഞു പൊക്കമുള്ള ഡ്രാക്കുള രവിയെ കണ്ട്
സുധി : ആ അച്ഛൻ അകത്തുണ്ടായിരുന്നോ
എന്ന് പറഞ്ഞു കൊണ്ട് എങ്ങുമില്ലാത്ത വിനയം കാണിച്ച് ജീൻസിന്റെ പോക്കറ്റിൽ നിന്നും ഒരു പാക്കറ്റ് സിഗരറ്റ് എടുത്ത് കൊടുത്ത്
സുധി : അവനെവിടെ?
സിഗരറ്റ് വാങ്ങി
രവി : അകത്തുണ്ട്
എന്നും പറഞ്ഞു കൊണ്ട് ഒരു സിഗരറ്റും കത്തിച്ച് ആഞ്ഞു വലിക്കുന്ന രവിയുടെ കുത്തിയിരിപ്പ് കണ്ടാൽ അറിയാം പോലീസുകാര് അന്നേ ഡ്രാക്കുളയുടെ പെട്ടിക്ക് ആണിയടിച്ചെന്ന്, ഞാൻ കാണുമ്പോ നല്ല ആരോഗ്യമുള്ള മനുഷ്യനായിരുന്നു ഇപ്പഴത്തെ കോലം കണ്ടില്ലേ അപ്പോഴേക്കും ഇടി കൊണ്ട് കരിനീലിച്ച വെളുത്ത് മെലിഞ്ഞ ശരീരത്തിലേക്ക് ടീ ഷർട്ടും ഇട്ട് വിഷ്ണു പുറത്തേക്ക് വന്നത് കണ്ട്, എന്റെ തോളിൽ കൈയിട്ട്