എന്റെ മാവും പൂക്കുമ്പോൾ 25 [R K]

Posted by

വേഗം എന്നെ കെട്ടിപ്പിടിച്ച്, ചിരിച്ചു കൊണ്ട്

സുധി : വേദനിച്ചോ? സോറി സോറി

മദ്യത്തിന്റെ മണം വന്ന് അവനെ പിടിച്ചു മാറ്റി

ഞാൻ : അതല്ല, എന്ത് കോലമാണ് നിന്റെ?

കൂളിംഗ് ഗ്ലാസ്‌ മുഖത്തു വെച്ച്, പുഞ്ചിരിച്ചു കൊണ്ട്

സുധി : പൊളിയല്ലേ.. മച്ചാ..

” അസല് തറപ്പാണ്ടി തന്നെ ” എന്ന് മനസ്സിൽ പറഞ്ഞ് ചിരിച്ചു കൊണ്ട്

ഞാൻ : മം… നല്ല കോലമാണ്

സുധി : അത് വിട്, നീ ഇത് എപ്പൊ വന്നു? വീട്ടിൽ ആരോ വന്നെന്ന് പിള്ളേര് പറഞ്ഞപ്പോഴാ ഞാൻ അറിയുന്നത് നീയാണെന്ന് ഒട്ടും വിചാരിച്ചില്ല, എന്താ പരിപാടിയിപ്പോ? പഠിത്തം തന്നെയാണാ?

ഞാൻ : അതൊക്കെയുണ്ട്, ഏത് പിള്ളേര് പറഞ്ഞെന്നാ?

സുധി : നമ്മുടെ പിള്ളേരേ എല്ലാവരേയും നിനക്ക് പിന്നെ പരിചയപ്പെടുത്തി തരാം നീ ഇരിക്ക്, എന്താ പിന്നെ വിശേഷം? നിന്റെ കല്യാണം വിളിക്കാൻ വന്നതാണോ?

ഞാൻ : ഒന്ന് പോയേടാ… നീ ജീവനോടെ ഉണ്ടോന്ന് അറിയാൻ വന്നതാണ്

സുധി : എനിക്കെന്താ പ്രശ്നം, ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ?

അപ്പോഴേക്കും ഓറഞ്ച് കളർ നൈറ്റിയും ധരിച്ച് മുറിയിൽ നിന്നും പുറത്തേക്ക് വന്ന രഞ്ജിനിയെ കണ്ട്

സുധി : അമ്മായിയാണോ പറഞ്ഞത്?

രഞ്ജിനി : ഞാനൊന്നും പറഞ്ഞില്ലേ

എന്നും പറഞ്ഞു കൊണ്ട് സുധിയെ തൊഴുത് കൊണ്ട് രഞ്ജിനി വേഗം അടുക്കളയിലേക്ക് പോയ്‌, ചായയുമായി വന്ന സുമംഗലിയെ നോക്കി

സുധി : തള്ളേ നിങ്ങളാണോ എന്നെക്കുറിച്ച് ആവിശ്യമില്ലാത്തത് പറഞ്ഞു നടക്കുന്നത്

ചായ കൊണ്ടുവന്ന് സുധിയുടെ കൈയിൽ കൊടുത്ത്, ദേഷ്യത്തിൽ

സുമംഗലി : ഞാൻ എന്തിനാ പറഞ്ഞു നടക്കുന്നേ, പത്രത്തിൽ വരുന്നതല്ലേ നിന്റെ വിശേഷം

Leave a Reply

Your email address will not be published. Required fields are marked *