ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ഭർത്താവിന്റെ ഫോട്ടോയിൽ തിരിഞ്ഞു നോക്കി, നിരാശയോടെ
സുമംഗലി : ഇങ്ങേരെ പോലെ ആവരുതെന്ന് കരുതിയാ ഇവിടെ ചേർക്കാണ്ട് അവനെ അവിടത്തെ സ്കൂളിൽ ചേർത്ത് പഠിപ്പിച്ചത്, എന്നിട്ട് വല്ല ഗുണവുമുണ്ടായോ അതുമില്ല അച്ഛനെ വെട്ടിക്കുന്ന ടൈപ്പാണ് ഇപ്പൊ
തമിഴ് നാട്ടിൽ നിന്നും ജോലി അന്വേഷിച്ച് വന്ന അവന്റെ അച്ഛൻ ഇവന്റെ അമ്മയെ കണ്ട് ഇഷ്ടത്തിലായി പെണ്ണും കെട്ടി ഇവിടെയങ്ങ് കൂടി, ഒരു കാലത്ത് ഈ കോളനി വാണിരുന്നത് ഇവന്റെ അച്ഛനും ഇപ്പൊ വന്ന ശോഭാന്റിയുടെ ഭർത്താവ് ഡ്രാക്കുള രവി ചേട്ടനും കൂടിയാണ് പൂച്ചക്കണ്ണുള്ളത് കൊണ്ടാണ് അങ്ങേരെ ഡ്രാക്കുള രവി എന്ന് വിളിക്കുന്നത് പിന്നെ സ്വഭാവവും ഏതാണ്ടൊക്കെ അതു പോലെ തന്നെയായിരുന്നു, സുധി ഏഴിൽ പഠിക്കുന്ന സമയത്താണ് അവന്റെ അച്ഛൻ കത്തിക്കുത്തേറ്റ് മരിക്കുന്നത് അതോടെ ഡ്രാക്കുളയെ പോലീസുകാര് കുരിശിലും കയറ്റി, ഇപ്പൊ റിട്ടയറായി വീട്ടിൽ കാണുമായിരിക്കും ” സ്കൂള് മാറ്റിയിട്ടെന്താ കാര്യം വിത്ത് ഗുണം പത്ത് ഗുണമെന്നല്ലേ ” എന്ന് മനസ്സിൽ പറഞ്ഞ് സുമംഗലിയുടെ സങ്കടം കണ്ട്
ഞാൻ : എല്ലാം ശരിയാവും ആന്റി, അല്ല ചേച്ചി വരാറില്ലേ?
സുമംഗലി : എന്തിനാ മോനേ വന്നിട്ട് അവളെങ്കിലും അവിടെ സുഖമായി ജീവിക്കട്ടെ
എന്ന് പറഞ്ഞു കൊണ്ട് സുമംഗലി സാരിതലപ്പ് കൊണ്ട് കണ്ണീരൊപ്പുന്ന നേരത്ത് ഒരു കിറ്റും പിടിച്ച് അകത്തേക്ക് കയറി വന്ന്
രഞ്ജിനി : ആ… നീ ഇത് എപ്പൊ വന്നു?
ഒന്നുമറിയാത്ത പോലുള്ള രഞ്ജിനിയുടെ ചോദ്യം കേട്ട്, പുഞ്ചിരിച്ചു കൊണ്ട്