എന്റെ മാവും പൂക്കുമ്പോൾ 25 [R K]

Posted by

ശോഭ : ആ ചോദിക്കാൻ വിട്ടു, ഇതാരാടി?

സുമംഗലി : നീ കണ്ടിട്ടില്ലേ ഈ കൊച്ചനെ, നമ്മുടെ സുധിയുടെ കൂടെ പഠിച്ചത് മോൾടെ കല്യാണത്തിനൊക്കെ വന്നിട്ടുണ്ട്

എന്നെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ശോഭ : ആ..അതാ ഞാനും ആലോചിക്കുന്നേ എവിടെയോ കണ്ടതുപോലെയുണ്ട്, എന്താ മോന്റെ പേര്?

നാരങ്ങ വെള്ളം കുടിച്ചു കൊണ്ട്

ഞാൻ : അർജുൻ

ശോഭ : ഞാൻ ശോഭ ദേ അപ്പുറത്തെ വീട്ടിലേയാ, മോന്റെ വീട് എവിടെയാ?

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : എനിക്കറിയാം ആന്റി ഞാൻ കണ്ടിട്ടുണ്ട്, എന്റെ വീട് സ്കൂളിന്റെ അവിടെന്ന് കുറച്ചു മാറിയാണ്

സുമംഗലിയെ നോക്കി

ശോഭ : ഏത് സ്കൂള്? ഇവിടെയുള്ളതോ?

സുമംഗലി : ഇല്ലടി പോത്തേ, സുധി പഠിച്ച സ്കൂളില്ലേ അവിടെയാണ്

ശോഭ : ഓ ഓ, എന്നാ ശരി നിങ്ങള് സംസാരിച്ചിരിക്ക് ഞാൻ പോയ്‌ ചമ്മന്തി അരക്കട്ടെ

എന്നും പറഞ്ഞു കൊണ്ട് ശോഭ പോയതും എന്റെ മുന്നിലുള്ള കസേരയിൽ വന്നിരുന്ന്, പുഞ്ചിരിച്ചു കൊണ്ട്

സുമംഗലി : ചുമ്മാതാ മോനേ, ചമ്മന്തിക്കൊന്നുമല്ല മോൻ ഏതാന്ന് അറിയാനുള്ള വരവായിരുന്നു

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : എനിക്കും തോന്നി

സുമംഗലി : മോനിപ്പോ ഒരുപാട് നാളായില്ലേ ഇങ്ങോട്ടൊക്കെ വന്നിട്ട്?

ഞാൻ : ആ പത്ത് കഴിഞ്ഞതിൽ പിന്നെ വന്നട്ടില്ല

സുമംഗലി : മം.. സുധിയെ കാണാറുണ്ടോ,? അവനൊന്നും പറയാറില്ലേ അതാ ചോദിച്ചേ

ഞാൻ : ഏയ്‌ ഇല്ല, രഞ്ജിനി ചേച്ചി ഇവിടത്തെ വിശേഷങ്ങളൊക്കെ പറഞ്ഞപ്പോ എല്ലാവരേയും കാണാൻ തോന്നി അതാ ഞാൻ ഇറങ്ങിയത്, അവനിപ്പോ എന്താ ചെയ്യുന്നേ?

സുമംഗലി : ഓ ഇവിടെ എന്ത് വിശേഷം മോനേ, അവനാണെങ്കിൽ ചുമ്മാ തെക്ക് വടക്ക് നടക്കുവാണ്

Leave a Reply

Your email address will not be published. Required fields are marked *