ഞാൻ : ആന്റിക്കെന്നെ മനസ്സിലായോ?
എപ്പഴക്കയോ എന്നെക്കണ്ട ഓർമയിൽ, പുഞ്ചിരിച്ചു കൊണ്ട്
സുമംഗലി : മോൻ…
ഞാൻ : സുധിയുടെ കൂടെ പഠിച്ച അർജുനാണ്, ആന്റി..
എന്നെ മനസിലായ സന്തോഷത്തിൽ, എന്റെ കൈയിൽ പിടിച്ച്
സുമംഗലി : ആ…അത് പറ, മോനേ ഞാൻ ദിവസവും കാണുന്നതല്ലേ, കുറച്ചു മീശയും താടിയും പൊക്കവും വണ്ണവുമൊക്കെ വന്നത് കൊണ്ടാ ആളെ പെട്ടെന്ന് മനസിലാവാഞ്ഞത്
അപ്പോഴാണ് അവന്റെ റൂമിൽ ചേച്ചിയുടെ കല്യാണത്തിന് എടുത്ത ഞങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ ഉണ്ടെന്നുള്ള കാര്യം രഞ്ജിനി പറഞ്ഞത് ഓർമ്മ വന്നത്
ഞാൻ : അവനെന്തേയ്?
സുമംഗലി : ഇവിടെവിടെയെങ്കിലും കാണും മോൻ വാ… ഞാൻ ജോലി കഴിഞ്ഞ് ഇപ്പൊ എത്തിയുള്ളു
എന്ന് പറഞ്ഞു കൊണ്ട് എന്നെയും വലിച്ച് കൊണ്ട് സുമംഗലി അകത്തേക്ക് നടന്നു, റോഡിൽ നിന്നും കാലെടുത്ത് വെക്കുന്നത് നേരെ ചെറിയ ഹാളിലേക്കാണ്, അങ്ങോട്ട് കയറി എന്നെ കസേരയിൽ പിടിച്ചിരുത്തി
സുമംഗലി : പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ?
ഞാൻ : സുഖം തന്നെ ആന്റി, ഇപ്പൊ ബി. കോമിന് പഠിക്കുവാണ്
സുമംഗലി : ആ… രഞ്ജിനി പറഞ്ഞിരുന്നു മോന്റെ വീട്ടിൽ പോയ കാര്യം
ഞാൻ : ആണോ…എന്നിട്ട് രഞ്ജിനി ചേച്ചി എവിടെ?
സുമംഗലി : ജോലിക്ക് പോയേക്കുവാണ്, മോന് കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ
എന്ന് പറഞ്ഞു കൊണ്ട് സുമംഗലി അടുക്കളയിലേക്ക് പോയതും ഞാൻ അവിടെ മൊത്തം ഒന്ന് കണ്ണോടിച്ചു, ” രണ്ട് ചെറിയ റൂമും ഹാളും അടുക്കളയും പുറത്തൊരു ബാത്‌റൂമും പണ്ട് കണ്ടത് പോലെ തന്നെയാണെങ്കിലും മൊത്തത്തിൽ പൊട്ടി പൊളിഞ്ഞു കിടക്കുവാണ് ” എന്ന് മനസ്സിൽ പറഞ്ഞതും ലൈറ്റ് ബ്ലൂ കളർ നൈറ്റിയും ധരിച്ച് ആവിശ്യത്തിന് തടിയും പൊക്കവുമുള്ള നാല്പത്തഞ്ച് വയസ്സ് തോന്നുന്ന വെളുത്ത സ്ത്രീ അകത്തേക്ക് കയറി വന്ന് എന്നെ നോക്കി അടുക്കളയിലേക്ക് നടന്നു പോയ്, അൽപ്പം കഴിഞ്ഞ് അടുക്കളയിൽ നിന്നും ഒരു ഗ്ലാസ് നാരങ്ങ വെള്ളം കൊണ്ടുവന്ന് സുമംഗലി എനിക്ക് തന്നതും ഒരു തേങ്ങയും പിടിച്ച് പുറകേ വന്ന