എന്ന് പറഞ്ഞു കൊണ്ട് ഞാൻ ബൈക്കിന്റെ സ്പീഡ് കൂട്ടി, എന്റെ തോളിൽ മുറുകെ പിടിച്ച്, പുഞ്ചിരിച്ചു കൊണ്ട്
രഞ്ജിനി : സുധി കാണണ്ട ഇത്
ഞാൻ : അവനോട് പോവാൻ പറ
എന്നും പറഞ്ഞു കൊണ്ട് ഞാൻ ആക്സിലേറ്റർ കൂട്ടി, കോളനിയിലേക്ക് എത്തുന്നതിന് ഒരു കിലോമീറ്റർ മുൻപ് തന്നെ
രഞ്ജിനി : നിർത്ത് നിർത്ത് ഇവിടെ വരെ മതി
അത് കേട്ട് ഞാൻ ബൈക്ക് നിർത്തിയതും പുറകിൽ നിന്നുമിറങ്ങി
രഞ്ജിനി : ഞാനിനി ഓട്ടോക്ക് വന്നോളാം, നീ അങ്ങോട്ട് പൊക്കോ
ഞാൻ : അതിന് അവിടെ ആരെങ്കിലും കാണോ?
രഞ്ജിനി : മണി രണ്ട് കഴിഞ്ഞില്ലേ ചേച്ചിയുണ്ടാവും അല്ലെങ്കിൽ സുധിയവിടെ കാണും
ഞാൻ : ഹമ്… എന്നാ ശരി
രഞ്ജിനി : എന്നെ കണ്ട കാര്യമൊന്നും പറയണ്ടാട്ടോ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : അതെനിക്ക് അറിയാലോ
എന്ന് പറഞ്ഞു കൊണ്ട് ഞാൻ ബൈക്ക് കോളനിയിലേക്ക് വിട്ടു, മോഹൻലാലിന്റെ വിയറ്റ്‌നാം കോളനിയെന്ന സിനിമയെ അനുസ്മരിപ്പിക്കുന്ന പോലത്തെ ആ വലിയ ഗേറ്റ് കടന്ന് ഒരു സെന്റ് കോളനിയിലേക്ക് ഞാൻ പ്രവേശിച്ച് സുധിയുടെ വീട്ടിലേക്ക് പോയ്‌ക്കൊണ്ടിരിക്കും നേരം പരിചയമില്ലാത്ത ബൈക്ക് കണ്ട് ചിലരൊക്കെ എന്നെ നോട്ട് ചെയ്യാൻ തുടങ്ങി, ഉച്ചയായത് കൊണ്ടാവും അധികം ആരെയും കാണുന്നില്ല പിന്നെ ഈ ഒരു സെന്റ് കോളനിയെന്നുള്ള പേര് വരാൻ കാരണം ഇവിടെ എല്ലാ വീടുകളും ഒരു സെന്റ് പ്ലോട്ടിലാണ് പണിതിരിക്കുന്നത് ആർക്കും കുറവുമില്ല കൂടുതലുമില്ല, പണ്ട് ഈ കോളനിയെ വിളിച്ചിരുന്നത് ഭ്രാന്തൻ കോളനി എന്നാണ് അപ്പൊ തന്നെ അറിയാലോ ഇവിടത്തെ കാര്യങ്ങൾ പഴയ ആ കച്ചറ സെറ്റപ്പൊക്കെ മാറി ഇപ്പൊ കുറച്ചു മെനയൊക്കെ വന്നിട്ടുണ്ട് കോളനിക്ക്, സ്കൂളിൽ പഠിക്കുന്ന സമയത്ത് കുറേ തവണ ഇവിടെ വന്നട്ടുണ്ടെങ്കിലും ഇപ്പൊ എന്തോ ഒരു ചെറിയ ഭയം മനസ്സിൽ ഉണ്ട് അത് പിന്നെ അങ്ങനെയാണല്ലോ എന്തെങ്കിലും കള്ളത്തരം ഉണ്ടെങ്കിൽ ഭയം വരുമല്ലോ സ്വാഭാവികം, ബൈക്ക് പതിയെ ഓടിച്ച് സുധിയുടെ ചെറിയ വാർക്ക വീടിന് മുന്നിലെത്തി ബൈക്ക് നിർത്തി ഞാൻ ഇറങ്ങിയതും അവിടെന്നും ഇവിടൊന്നുമൊക്കെയായി ഓരോരുത്തർ നോക്കാൻ തുടങ്ങി ” ഇതെന്താണ് ഇവരൊക്കെ ഇങ്ങനെ നോക്കുന്നത്, രഞ്ജിനി പറഞ്ഞതപ്പോ ശരിയാണ് ” എന്നും മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ വീടിന് മുന്നിൽ നിൽക്കും നേരം കറുത്ത് തടിച്ച ശരീരത്തിൽ റോസ് ബ്ലൗസും സാരിയും ചുറ്റി അഞ്ചടി പൊക്കവും നാല്പത്തിരണ്ടിന് അടുത്ത് പ്രായം വരുന്ന സുധിയുടെ അമ്മ വന്ന് വാതിൽ തുറന്ന് തലമുടികൾ വാരി കെട്ടിവെച്ചു കൊണ്ട് എന്നെ നോക്കിയതും, പുഞ്ചിരിച്ചു കൊണ്ട്