ഞാൻ : ഇറങ്ങിക്കോ
ബൈക്കിൽ നിന്നുമിറങ്ങി
രഞ്ജിനി : നീ വരുന്നില്ലേ?
ഞാൻ : വരണോ…?
പുഞ്ചിരിച്ചു കൊണ്ട്
രഞ്ജിനി : വാടാ ചെക്കാ
എന്ന് പറഞ്ഞു കൊണ്ട് ഗ്ലാസ് ഡോർ തള്ളിതുറന്ന് രഞ്ജിനി കടയിലേക്ക് കയറിയതിനു പിന്നാലെ ബൈക്ക് ഒതുക്കിവെച്ച് ഞാനും അകത്തേക്ക് കയറി, കൗണ്ടറിലിരുന്ന് ബ്ലാക്ക് ഗ്ലാസ് ഡോറിലൂടെ ഞങ്ങളെ നോക്കിയിരുന്ന റംലത്ത് അകത്തേക്ക് കയറിവന്ന രഞ്ജിനിയെ പുഞ്ചിരിച്ചു കാണിച്ച് പുറകേ വന്ന എന്നെ നോക്കിയ നേരം
ഞാൻ : അവള് എത്തിയില്ലേ ആന്റി?
റംലത്ത് : സമയം ആവുന്നുള്ളു മോനേ, ഇതാരാ?
രഞ്ജിനിയെ നോക്കി
ഞാൻ : എന്റെ ഫ്രണ്ടിന്റെ ആന്റിയാണ്, അവള് പറഞ്ഞിരുന്നില്ലേ കുറിയുടെ കാര്യം
റംലത്ത് : ആ ആ പറഞ്ഞിരുന്നു, ഇരിക്ക്…രണ്ടു ദിവസമായി മോള് പറയുന്നു, അതാ ഇന്ന് വരാൻ പറഞ്ഞത്, മോൾടെ പേരെന്താ?
സെറ്റിയിൽ ഇരുന്ന്
രഞ്ജിനി : രഞ്ജിനി
എന്നെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്
റംലത്ത് : അജു എടുത്തിരുന്നോ?
ഞാൻ : പിന്നേ…രണ്ടെണ്ണം എടുത്തട്ടുണ്ട്
റംലത്ത് : അത് നന്നായി
അപ്പോഴേക്കും പുറത്ത് വന്ന് നിന്ന ഓട്ടോയിൽ നിന്നും ബ്ലാക്ക് ബനിയനും ബ്ലൂ ജീൻസും ധരിച്ച് ഭക്ഷണത്തിന്റെ കവറും പിടിച്ച് അകത്തേക്ക് കയറി വന്ന
സൽമ : നീ ഇവിടെയുണ്ടായിരുന്നോ
എന്ന് പറഞ്ഞു കൊണ്ട് ഡോറ് പാതി തുറന്ന് പുറത്തേക്ക് തലയിട്ട്
സൽമ : വാപ്പ പൊയ്ക്കോ ഞാൻ അജുന്റെ കൂടെ പൊക്കോളാം
എന്നും പറഞ്ഞു കൊണ്ട് വാതിൽ അടച്ച് ഭക്ഷണം കൊണ്ടുപോയ് അകത്തുവെച്ച് വന്ന സൽമയെ നോക്കി
ഞാൻ : എവിടെപ്പോവാനാ?
കൗണ്ടറിൽ കയറി റംലത്തിന്റെ അടുത്ത് നിന്ന്