ഞാൻ : ആ…
എന്ന് പറഞ്ഞു കൊണ്ട് വേഗം ഭക്ഷണം കഴിച്ച് തീർത്ത് ബില്ലും കൊടുത്ത് ഞാൻ പുറത്ത് കാത്തിരിക്കും നേരം എന്റെ അടുത്തേക്ക് വന്ന്
മഞ്ജു : നീ എന്തിനാ പൈസ കൊടുത്തത്? ഞാനല്ലേ കഴിക്കാൻ വിളിച്ചത്
ഞാൻ : അതൊന്നും സാരമില്ല, പിന്നെ ഇനി എങ്ങോട്ടാ നേരെ വീട്ടിലേക്കല്ലേ
മഞ്ജു : ആ അതേടാ, നീ എങ്ങോട്ടാ?
ഞാൻ : വീട്ടിൽ പോണം അത്ര തന്നെ
അപ്പോഴേക്കും അങ്ങോട്ട് വന്ന മയൂഷയെ കണ്ട്
മഞ്ജു : അമ്മായി ചോദിക്കുവാ നിന്നോട് വീടിന്റെ അവിടെ വരെ കൊണ്ടു വിടോന്ന്?
മഞ്ജുവിന്റെ പുറകിൽ നിന്ന് പുഞ്ചിരിക്കുന്ന മയൂഷയെ നോക്കി
ഞാൻ : എന്തിന്? ബസ്സിനല്ലേ ഇങ്ങോട്ട് വന്നത്
വേഗം പേഷ്സിൽ നിന്നും ഫോൺ എടുത്ത് സമയം നോക്കി
മയൂഷ : ആ ബസ്സ് പോയിക്കാണും മഞ്ജു
മഞ്ജു : ഒന്ന് കൊണ്ടേയാക്കട ഞങ്ങള് വേറെ വഴി പോവുന്നത് കൊണ്ടല്ലേ
ആക്കിയുള്ള മയൂഷയുടെ ചിരി കണ്ട് പൊളിഞ്ഞു വന്നതും ” ശരിയാക്കി തരാടി പുല്ലേ ” എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്
ഞാൻ : ആ… ശരി
മഞ്ജു : ഞാൻ പറഞ്ഞില്ലേ അമ്മായി അവൻ സമ്മതിക്കുമെന്ന്
അങ്ങനെ അൽപനേരം സംസാരിച്ച് യാത്ര പറഞ്ഞ് മഞ്ജുവും അവളുടെ അമ്മായമ്മയും കാറിൽ കയറിയതും ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി, അത് കണ്ട് വേഗം വന്ന് എന്റെ തോളിൽ പിടിച്ച് ബൈക്കിൽ കയറി സൈഡ് ചരിഞ്ഞിരുന്ന്, പുഞ്ചിരിച്ചു കൊണ്ട്
മയൂഷ : പോവാം…
അത് കേട്ടതും ചവിട്ടി താഴെയിടാൻ തോന്നിയെങ്കിലും മഞ്ജു ഉള്ളത് കൊണ്ട് ഞാൻ ആത്മസമീപനം പാലിച്ചു, മുന്നോട്ട് നീങ്ങുന്ന കാറിലിരുന്ന് കൈ കാണിച്ച്
മഞ്ജു : ശരിയടെന്നാ… വിളിച്ചാൽ ഫോൺ എടുത്തോളണം, പോട്ടേ അമ്മായി…