അവളോട് പിന്നെ എതിർത്തൊന്നും പറയാൻ പറ്റാത്തത് കൊണ്ട്
ഞാൻ : ആ…വന്നോളാം, നമ്മുടെ ചായക്കടയിലേക്കല്ലേ..
എന്നും പറഞ്ഞു കൊണ്ട് ഞാൻ ബൈക്കിനടുത്തേക്ക് നടന്നു, കോളേജിന്റെ അവിടെ നിന്നും കുറച്ചു മാറിയുള്ള ഞങ്ങൾ മുൻപ് പോയിക്കൊണ്ടിരുന്ന ഹോട്ടലിലേക്ക് ഞാൻ വണ്ടി വിട്ടു, അവിടെയെത്തി ഒരു ടേബിൾ പിടിച്ച് ഞാൻ ഇരിക്കും നേരം അവരും കയറി വന്നു, വേഗം കൈ കഴുകി വന്ന് മയൂഷ എന്റെ വലതു വശത്തുള്ള കസേരയിൽ ഇരുന്നതും ഞാൻ എഴുന്നേറ്റ് മാറാൻ തുടങ്ങിയതും ഞങ്ങളുടെ അടുത്തേക്ക് വന്ന്
മഞ്ജു : നീ ഇത് എവിടെപ്പോണ്? അവിടെ ഇരിക്കെടാ
എന്ന് പറഞ്ഞു കൊണ്ട് മഞ്ജു ഞങ്ങളുടെ നേരെയിരുന്നു, എന്റെ ഇരിപ്പ് കണ്ട് മുഖം പൊത്തി മയൂഷ ചിരിക്കുന്നത് കണ്ട്
മഞ്ജു : എന്താ അമ്മായി ചിരിക്കുന്നേ?
മയൂഷ : ഒന്നുല്ലാ…
മഞ്ജു : നീ എന്താടാ ഒരു പരിചയവും ഇല്ലാത്ത പോലെ അമ്മായിടെ അടുത്ത് ഇരിക്കുന്നത്
മഞ്ജുവിന്റെ ചോദ്യം കേട്ട്, മയൂഷയെ ദേഷ്യത്തിൽ നോക്കി
ഞാൻ : ഏയ്….ഒന്നുല്ലാടി
അപ്പോഴേക്കും മഞ്ജുവിന്റെ അമ്മായമ്മ അവളുടെ അടുത്ത് വന്നിരുന്നതും
ഞാൻ : ആ ഡ്രൈവർ ചേട്ടനെ വിളിക്കുന്നില്ലേ?
മഞ്ജു : ഞാൻ കോളേജിൽ കയറിയപ്പോഴേക്കും ആ ചേട്ടൻ കഴിച്ചിട്ട് വന്നെന്ന്
ഞാൻ : ഓ…
ഫുഡ് ഓർഡർ ചെയ്ത് ഇരിക്കും നേരം
മഞ്ജു : എന്താ നിന്റെ പരിപാടിയിപ്പോ?
ഞാൻ : പ്രതേകിച്ച് ഒന്നുമില്ലടി
മഞ്ജു : ജോലിയൊന്നും നോക്കുന്നില്ലേ?
ഞാൻ : ആ…നോക്കുന്നുണ്ട്
മഞ്ജു : ഹമ് ഇങ്ങനെ തെണ്ടിത്തിരിഞ്ഞു നടക്കാതെ വേഗം വല്ല ജോലിക്കും കേറാൻ നോക്ക്