മഞ്ജു : പോവാടാ
എഴുന്നേറ്റ്
ഞാൻ : നീ വിട്ടോ ഞാൻ വന്നേക്കാം
മഞ്ജു : നിനക്കെന്താ ഇനി ഇവിടെ പരിപാടി വാടാ, അമ്മായിയേയും കാണാലോ
ശബ്ദം താഴ്ത്തി
ഞാൻ : അതാ ഞാൻ വന്നില്ലെന്ന് പറഞ്ഞത്
മഞ്ജു : എന്താ?
ഞാൻ : ഒന്നുല്ല, നടക്ക്
എന്ന് പറഞ്ഞു കൊണ്ട് നടക്കും നേരം
മഞ്ജു : അമ്മായി സൂപ്പർമാർക്കറ്റിലെ ജോലി വിട്ടെന്ന് പറഞ്ഞു
ഞാൻ : ആണോ..?
മഞ്ജു : ആ നിന്നോട് പറഞ്ഞില്ലേ?
ഞാൻ : ഏയ് ഇല്ല
മഞ്ജു : ആ അവിടെയടുത്തു തന്നെ വേറെ ജോലി കിട്ടിയെന്നാ പറഞ്ഞത്, അല്ല നീ അമ്മായിയെ വിളിക്കാറില്ലേ?
ഞാൻ : എന്തിന്, നിന്നെ വിളിക്കാൻ സമയം കിട്ടുന്നില്ല പിന്നെയാ നിന്റെ അമ്മായിയെ
എന്നെ രൂക്ഷമായി നോക്കി കൊണ്ട്
മഞ്ജു : ഹമ്….
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : അല്ല നിന്നെ മനപ്പൂർവ്വം വിളിക്കാത്തതാ, ഒരു ഓളത്തിൽ അങ്ങനെ പറഞ്ഞുന്നുള്ളു
പുഞ്ചിരിച്ചു കൊണ്ട്
മഞ്ജു : മം അങ്ങനെ പറ
എന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ പുറത്തിറങ്ങി മഞ്ജുന്റെ അമ്മായമ്മയും മയൂഷയും നിൽക്കുന്ന കാറിനടുത്തേക്ക് ചെന്നു, എന്നെക്കണ്ട് ബ്ലാക്ക് ബ്ലൗസും ഗോൾഡൻ യെല്ലോ കളർ സാരിയും ധരിച്ച് ചെറിയ പേഷ്സും പിടിച്ചു നിൽക്കുന്ന മയൂഷ പുഞ്ചിരിച്ചു കാണിച്ചെങ്കിലും വല്യ മൈൻന്റൊന്നും കൊടുക്കാതെ ഞാൻ മാറി നിന്നു, വീട്ടിൽ നിന്ന് രാവിലെ ഇറങ്ങിയത് കൊണ്ട് ഇനി വല്ലതും കഴിച്ചിട്ട് തിരിച്ചു പോവാമെന്ന് മഞ്ജുന്റെ അമ്മായമ്മ പറഞ്ഞതും
മഞ്ജു : ഡാ വാ ചായ കുടിച്ചിട്ട് പോവാം
ഞാൻ : ഏയ് ഞാനില്ലടി, നിങ്ങള് കുടിച്ചോ
മഞ്ജു : ജാഡ കാണിക്കല്ലേ മര്യാദക്ക് വന്നോ