ഞാൻ : ആ… അത് പറയാനുണ്ട്, പക്ഷേ…
എന്ന് പറഞ്ഞു കൊണ്ട് ഞാൻ ജ്യൂസ് കുടിച്ച് തീർത്ത് ഒഴിഞ്ഞ ഗ്ലാസും പിടിച്ച് നേരെ അടുക്കളയിലേക്ക് വരും നേരം തിളച്ച് വരുന്ന പാലിലേക്ക് ഓട്ട്സിട്ട് ഇളക്കി, എന്നെയൊരു കള്ള നോട്ടം നോക്കി
വൃന്ദ : എന്താണൊരു പക്ഷേ…
ഓപ്പൺ കിച്ചണിൽ നിന്ന് പുറത്തേക്കുള്ള ഡൈനിങ് സ്ഥലം പോലെ സെറ്റ് ചെയ്തിരിക്കുന്ന ചെറിയ ടേബിളിൽ ഗ്ലാസ് വെച്ച്, വൃന്ദയുടെ നേരെ നിന്ന്
ഞാൻ : അത് പിന്നെ, ഞാൻ അന്ന് ഇവിടെ വന്നിരുന്നില്ലേ
വൃന്ദ : എന്ന്?
ഞാൻ : അന്ന്..സ്കൂളിൽ എന്തോ പ്രോഗ്രാം ഉണ്ടെന്ന് പറഞ്ഞ് എന്നോട് വരാൻ പറഞ്ഞിരുന്നില്ലേ
വൃന്ദ : ആ ആ
ഞാൻ : ആ അന്ന് ഞാൻ സോഫിയ മേഡത്തിനെ കണ്ടിരുന്നു
ഓട്ട്സ് ബൗളിലേക്ക് പകർത്തി, പുഞ്ചിരിച്ചു കൊണ്ട്
വൃന്ദ : കണ്ടിട്ട്…
ഞാൻ : കണ്ടിട്ട് എന്നെ മൈൻഡ് പോലും ചെയ്തില്ല
ബൗളിലേക്ക് ഒരു സ്പൂണുമിട്ട് കിച്ചണിൽ നിന്നുമിറങ്ങി എന്റെ നേരേവന്ന് ആ ചെറിയ ഡൈനിങ് ടേബിളിൽ ബൗൾ വെച്ച് അവിടെയിരുന്ന് ഓട്ട്സ് കഴിച്ചു കൊണ്ട്
വൃന്ദ : അതെന്താ മൈൻഡ് ചെയ്യാതിരുന്നേ? അവളുടെ കൂടെ വേറെ ആരെങ്കിലും ഉണ്ടായിരുന്നോ?
ഞാൻ : ആ കുട്ടികളും പിന്നെ വേറെയൊരാളും
പുഞ്ചിരിച്ചു കൊണ്ട്
വൃന്ദ : ആ അവളുടെ മാപ്പിളയാണ് അത്, വെറുതെയല്ല
ഞാൻ : മം…എനിക്കറിയില്ലല്ലോ
വൃന്ദ : ഇങ്ങനെയൊരു പേടിത്തൊണ്ടി വേറെ കാണില്ല, പിന്നെ എങ്ങനെയാ അർജുനെ മൈൻഡ് ചെയ്യുന്നത്
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഏയ് അത്ര പേടിയൊന്നും കാണില്ല, അല്ലെങ്കിൽ പിന്നെ അന്ന് അങ്ങനെ നടക്കോ