ഞാൻ : മം…
എന്ന് മൂളിക്കൊണ്ട് ബൈക്കിൽ നിന്നും ഇൻവിറ്റേഷൻ എടുത്ത് കാറിൽ കയറി ഞാൻ ഡോർ അടച്ചതും, കാറ് മുന്നോട്ടെടുത്ത്
വൃന്ദ : ക്രിസ്തുമസ്സ് വെക്കേഷനല്ലേ അർജുൻ, ലൂസിയും മോളും ഡൽഹിയിൽ പോയേക്കുവാണ് മോന്റെയടുത്ത്
ഞാൻ : ആണോ..
പുഞ്ചിരിച്ചു കൊണ്ട്
വൃന്ദ : ലൂസിയെ മാത്രം കാണാൻ വന്നതാണോ?
ഇൻവിറ്റേഷൻ എല്ലാം വൃന്ദയ്ക്ക് നേരെ നീട്ടി
ഞാൻ : ഏയ് അല്ല, നിങ്ങള് മൂന്നു പേരെയും കണ്ട് ഇത് തരാൻ വന്നതാണ്
ഇടതു കൈ നീട്ടി ഇൻവിറ്റേഷൻസ് വാങ്ങി നോക്കി കാറ് പാർക്കിങ്ങിലേക്ക് കയറ്റി നിർത്തി
വൃന്ദ : ഇത് ആരുടെയാ?
ഞാൻ : ഞാൻ മുൻപ് വർക്ക് ചെയ്തിരുന്ന സൂപ്പർമാർക്കറ്റില്ലേ, അവര് തുടങ്ങുന്നതാ
വൃന്ദ : ഓ… അർജുൻ ഇവിടെയാണോ ജോലിക്ക് കയറുന്നത്
ഞാൻ : അതെ മേഡം…
എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട്
വൃന്ദ : ഹമ് എന്താണ് അർജുൻ ഇത്?
ഞാൻ : എന്താ മേഡം?
വൃന്ദ : ദേ വീണ്ടും…ഞാൻ പറഞ്ഞട്ടില്ലേ ആരുമില്ലാത്തപ്പോ എന്നെ മേഡം എന്ന് വിളിക്കരുതെന്ന്
ഞാൻ : ആ സോറി സോറി
വൃന്ദ : മം…
എന്ന് പറഞ്ഞു മൂളിക്കൊണ്ട് വൃന്ദ കാറിൽ നിന്നുമിറങ്ങി, ഡോർ തുറന്ന് പുറത്തിറങ്ങി
ഞാൻ : ഇവിടെയെങ്ങും ആരെയും കാണുന്നില്ലല്ലോ?
ലിഫ്റ്റിനടുത്തേക്ക് നടന്ന്
വൃന്ദ : വെക്കേഷൻ ആയത് കൊണ്ട് മിക്കവരും നാട്ടിൽ പോയേക്കുവാണ്
വൃന്ദയുടെ കൂടെ നടന്ന്
ഞാൻ : മേഡം നാട്ടിൽ പോണില്ലേ?
ഞാൻ ചോദിച്ചത് കേട്ട് സഡൻ ബ്രേക്കിട്ട പോലെ അവിടെ നിന്ന് എന്നെ നോക്കി, ചെറിയ ദേഷ്യത്തിൽ
വൃന്ദ : ദേ പിന്നേയും അത് തന്നെ, എന്റെ പേര് വിളിച്ചോളൂ അർജുൻ