ലീല : ഹമ്… നിന്റെ പേരെന്താടാ ചെക്കാ?
ലീലയുടെ ചിരി കണ്ട് അരമതിലിൽ ചാരി നിന്ന് വലതു വശമിരിക്കുന്ന ലീലയെ നോക്കി
ഞാൻ : അർജുൻ
ലീല : സാവിത്രിയമ്മയുടെ വീട്ടിലെ ഡ്രൈവറാണോ?
ഞാൻ : ആ… അങ്ങനെയും പറയാം
ലീല : ഓഹോ…അതെന്താ ഒരു അങ്ങനെ?
ഞാൻ : ഏയ് ഒന്നുല്ല
ലീല : മം…
റൂമിലേക്ക് തിരിഞ്ഞു നോക്കി
ഞാൻ : ചേച്ചി ഇവിടെയാണോ നിൽക്കുന്നത്?
ലീല : ആണെങ്കിൽ?
ഞാൻ : ആണെങ്കിൽ എനിക്കൊന്നുമില്ല ഞാൻ ചോദിച്ചുന്നുള്ളു
ലീല : ഹമ്… നിനക്ക് ഉറക്കമൊന്നുമില്ലേ?
ഞാൻ : ആ ഉറങ്ങണം ചേച്ചി ഉറങ്ങുന്നില്ലേ?
ലീല : ഓ വന്നില്ല
ഞാൻ : ആര്…ഹസ്ബൻഡാ?
ചിരിച്ചു കൊണ്ട്
ലീല : ഇല്ലടാ പൊട്ടാ ഉറക്കം വന്നില്ലെന്ന്
ഞാൻ : ഓ അത്…മം…
എന്ന് പറഞ്ഞു കൊണ്ട് പതിയെ അരമതിലിൽ കയറിയിരുന്ന്
ഞാൻ : അല്ല ഈ വലിയ വീട്ടിലെ ജോലിയൊക്കെ ചേച്ചി ഒറ്റക്കാണോ ചെയ്യുന്നത്?
ലീല : വേറൊരുത്തി കൂടിയുണ്ട് വീട്ടിൽ പോയേക്കുവാണ്
ഞാൻ : ചേച്ചി വീട്ടിൽ പോവാറില്ലേ?
ലീല : രണ്ടാഴ്ച കൂടുമ്പോ പോയ് വരും
ഞാൻ : എവിടെയാ വീട്? ഇവിടെ അടുത്താണോ?
ചിരിച്ചു കൊണ്ട്
ലീല : നീയെന്ത് മണ്ടനാടാ ചെക്കാ…വീട് അടുത്തായിരുന്നെങ്കിൽ ഞാൻ പിന്നെ വെറുതേയെന്തിനാ രാത്രി ഇവിടെ നിൽക്കുന്നേ?
ഒരു ചൂണ്ടയിട്ട് നോക്കി
ഞാൻ : അല്ല രാത്രി വല്ല ജോലിയും വന്നാലോ?
എന്നെ സൂക്ഷിച്ചു നോക്കി
ലീല : എന്ത് ജോലി?
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : അല്ല ഭാസ്ക്കരൻ ചേട്ടൻ പറയുന്നുണ്ടായിരുന്നേ ചേച്ചിക്ക് ഇവിടെ രാത്രിയും ജോലിയുണ്ടെന്ന്
ചെറിയ ദേഷ്യം കാണിച്ച്
ലീല : അങ്ങേർക്ക് വട്ടാണ് വെറുതെ അനാവശ്യം പറഞ്ഞു നടക്കാൻ