ദേവുവിനറിയാം അതുകൊണ്ടൊന്നും തന്റെ ഏട്ടന്റെ സൗന്ദര്യം മറക്കാൻ കഴിയില്ലെന്ന് എന്നാലും കുറക്കാമല്ലോ കുറച്ചു
ഞാൻ ഒന്ന് ഫ്രഷ് ആയി ഡ്രെസ്സ് മാറ്റി പുറത്തേക്ക് വന്നതും
ആദിയേട്ട ഞങ്ങളോടൊന്നും മിണ്ടില്ലേ
ദേവുവിന്റെ പ്രായമുള്ള കുറച്ചു പെൺകുട്ടികൾ അടുത്തേക്ക് വന്നു
നിങ്ങൾക്ക് എന്നോടും മിണ്ടല്ലോ ഞാനല്ലേ ഇവിടുത്തെ ഗസ്റ്റ് കണ്ണുചിമ്മി പറഞ്ഞു
ഞങ്ങളല്ലേ ഇപ്പൊ വന്നു മിണ്ടിയെ എന്നിട്ട
ഞാൻ ശ്രീ ലക്ഷ്മി ശേഖരചെറിയച്ഛന്റെയും വസുന്ദരയുടെയും ഇളയ മകൾ എനിക്കൊരു ഏട്ടൻ ഉണ്ട് ആള് ഇവിടെ ഉണ്ടായിരുന്നു പുറത്ത് പോയിക്കാണും പേര് മാനവ്
ഞാൻ അശ്വതി ഏട്ടന്റെ സവിതഅമ്മായിടെയും പ്രഭാകരൻ അമ്മാവന്റെയും മോളാ എനിക്ക് ഒരു എട്ടനും താഴെ ഒരു അനിയത്തിയും ഒള്ളു എട്ടന്റെ പേര് അർജുൻ അനിയത്തി അനശ്വര
പിന്നെ ഇത് ഏറ്റവും ഇളയ രമ്യ ചെറിയമ്മായിടെയും ഭരതൻ മകൾ മഞ്ജിമ
മ്മ് അപ്പൊ അങ്ങനെ ആണ്
യാത്ര ചെയ്തു ഇത്ര നേരായില്യേ കുട്ടികളെ കഴിച്ചിട്ടാവാം ഇനി പെട്ടന്ന് മുത്തശ്ശി പറഞ്ഞതും
ആവാം എന്നുംപറഞ്ഞു ഞാൻ കൂടെ നടന്നു
അകത്തെ വലിയ ഹാളിൽ വലിയ ടേബിളിൽ എല്ലാവരും ഇരുന്നിട്ടുണ്ട്
എടി ദേവു ഇത്ര ആക്രാന്തം പാടില്ല ഞാൻ അവിടെ നിക്കുന്നില്ലേ എന്നേം വിളിച്ചൂടാർന്നോ
ഓ കൃഷ്ണൻ ഗോപികമാരോട് സൊള്ളുന്നത് കണ്ടു അത്കൊണ്ട് വിളിക്കാഞ്ഞതാ മുഖം വീർപ്പിച്ചു അവൾ പറഞ്ഞു എന്താ അവരിൽ ആരെയെങ്കിലും ഇഷ്ട്ടായോ കുട്ടത്തിൽ മുറപ്പെണ്ണും ഉണ്ടല്ലോ