അച്ഛാ തെറ്റ് പറ്റിയത് അച്ഛനല്ല ഞങ്ങൾക്കാ എന്തോ പ്രശ്നം ഉണ്ട് ആദിക്ക് ജാതകം നോക്കിയപ്പോ അതില്ലാനാണ് പറഞ്ഞെ അവന്റെ ജാതകം അവനെഴുതുമെന്ന് അതുമല്ല അവന്റെ പതിനേട്ടാമത്തെ പിറന്നാളിന് ഒരു സംഭവമുണ്ടായി
അവനെ ഒരു ചീഞ്ഞളിഞ്ഞ മനുഷ്യൻ പിടിച്ചോണ്ട് പോകാൻ നോക്കി എന്തോ ഭാഗ്യത്തിന് അവിടെ വന്ന അഘോരി അദ്ദേഹത്തിന്റെ ജീവൻ കൊടുത്ത് രക്ഷപ്പെടുത്തി പക്ഷെ അയാൾ ഇനിയും വരുമെന്ന് പറഞ്ഞിട്ടാ പോയത്
മോനെ പേടിക്കണ്ട കണിയന്നൂർ മനയിൽ കയറി ഒരു ദുഷ്ട്ട ശക്തിക്കും അവനെ ഒന്നും ചെയ്യാൻ കഴിയില്ല മച്ചിലെ ദേവീ കാത്തോളും
അഭിയും മുത്തശ്ശനും സംസാരിക്കുമ്പോൾ മുത്തശ്ശി പുറത്ത് വന്നു
മുത്തശ്ശി ഞാനും ഏട്ടനും ഒരു റൂം എടുത്തോളാം എന്റെ കൂടെ കൂടാൻ ദേവു പറഞ്ഞതും
വേണ്ട ഇവിടെ ഇഷ്ട്ടം പോലെ മുറിയുണ്ടല്ലോ
ഞാൻ ദേവുവിനെ വല്ല കാര്യോണ്ടോ എന്ന് നോക്കി
അതിനവൾ പോടാ ഏട്ടാ എന്ന് വിളിച്ചു തിരിഞ്ഞു നടന്നു
ഇവിടെ മുറപ്പെണ്ണുങ്ങളിലാരെങ്കിലും ചേട്ടനെ അടിച്ചെടുക്കുമോ എന്നായിരുന്നു ദേവുവിന്റെ പേടി
പിന്നെ ഏട്ടന്റെ മണവും ആസ്വദിച്ചു കിടക്കാമായിരുന്നു..
ഷിറ്റ് മുത്തശ്ശി പ്ലാൻ പൊളിച്ചു
“ആദി റൂമിലേക്കെത്തിയതും ദേവു ഓടിവന്നു ഏട്ടാ മറക്കണ്ട കണ്ണിലെ ലെൻസ് ഞാൻ തന്ന സ്പ്രൈ ഇത് രണ്ടും ഉപയോഗിച്ചോണം…!
ഓക്കേ തമ്പുരാട്ടി
ആദി തന്റെ അനിയത്തിക്ക് തന്നോടുള്ള സ്നേഹവും പൊസ്സസ്സീവ്നെസ്സ് മനസിലാക്കി പറഞ്ഞു ദേവു മറ്റൊരു കണ്ണിലാണ് ആദിയെ കാണുന്നതെന്ന് അവനറിയില്ല..