പെട്ടന്നാണ് ഹോൺ മുഴങ്ങിയത് ഉമ്മറത്തു വന്നതും
എല്ലാവരും അഭിയെ കണ്ടു പുറകെ ഇറങ്ങിയ അഞ്ജലിയെയും ദേവുവിനെയും കണ്ടു
അവസാനം ഇറങ്ങിയ ആദിയെ കണ്ടതും അവരൊന്നിച്ചു പറഞ്ഞു രാജകുമാരൻ അത്രയും സുന്ദരനായ യുവാവ് അവരുടെ ഗ്രാമത്തിൽ പോലുമില്ല
ഇളമുറക്കാരായ പെൺകുട്ടികൾ അവൻ തന്റെതാണെന്ന് മനസിലുറപ്പിച്ചു
കാറിൽ നിന്ന് ഇറങ്ങിയതും എല്ലാവരും എന്നെ തന്നെ നോക്കുന്നു ഞാൻ ചടച്ചു അമ്മയെ നോക്കിയിട്ട് അച്ഛന്റെ പുറകിൽ കൂടി നാണം വന്നിട്ട്
വർഷങ്ങൾക്ക് ശേഷം വന്ന അഭിയെ അവർ നന്നായി സൽക്കരിച്ചു
മുത്തശ്ശി തന്റെ പേരക്കുട്ടികളെ കണ്ടതും സന്തോഷത്തിൽ ചുംബനം നൽകി
അച്ഛൻ എവിടെ അമ്മേ
മുത്തശ്ശി ഞങ്ങളെ ഒരു മുറിയിൽ കയറ്റി
മരുന്നിന്റെ മനം മടുക്കുന്ന മണം മുക്കിലേക്കടിച്ചു കയറി
അകത്തെ കട്ടിലിൽ ഒരു രൂപം കിടക്കുന്നുണ്ട് ചുളിഞ്ഞു ആകെ
കഴിഞ്ഞ കൊല്ലം തളർന്നതാ മോനെ
അച്ഛാ അഭി വിളിച്ചതും അദ്ദേഹം കണ്ണ് തുറന്നു
അഭിയെ കണ്ടതും അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞു
മോനെ ഉണ്ണി അച്ഛനോട് ഷെമിക്കട ഒക്കെയും നിന്റെ നന്മക്കാണ് അച്ഛൻ ചെയ്തത് അവസാനം അതെല്ലാം ഒരു പരാജയമായിരുന്നെന്ന് ഇപ്പോഴാ മനസിലാക്കിയത് നിന്നെ തിരിച്ചു വിളിക്കാൻ നിക്കുമ്പോഴാ ഇങ്ങനെ ആയത്
അതൊക്കെ പഴയ കഥയല്ലേ മറന്നേക്കച്ഛാ
ഇതാ എന്റെ മക്കൾ ഇത് ദേവു ഇത് ആദിത്യൻ
രണ്ടുപേരെയും അദ്ദേഹം കൺകുളിക്കെ കണ്ടു കുറച്ചു നേരം സംസാരിച്ചു
നിങ്ങൾ പുറത്തേക്ക് പൊക്കോ… അഭി