അംബിക യുടെ പട്ടു പോലെ മിനുത്ത കരം ഗ്രഹിച്ച് സിദ്ധു മൊഴിഞ്ഞു……
“പിന്നെ… ?”
മുഖം ഉയർത്താതെ അംബിക ആരാഞ്ഞു….
മറുപടി ഇല്ലായിരുന്നു…., സിദ്ധുവിന്….. പകരം സിദ്ധു അംബികയെ കൊതിയോടെ നോക്കി ചുണ്ട് നനച്ചു….
സിദ്ധുവിനെ നോക്കാൻ ധൈര്യമില്ലാതെ അംബിക നാണിച്ചു നിന്നു…
” അടി കിട്ടും… !”
മുഖം ഉയർത്താതെ തന്നെ അംബിക പറഞ്ഞു ചിരിച്ചു…..
” അതിന് വടി എന്റടുത്തല്ലേ….?”
കണ്ണിറുക്കി സിദ്ധു ചോദിച്ചു
” വഷളത്തരമേ പറയു… ”
സിദ്ധുവിന്റെ കയ്യിൽ പിച്ചി കൊണ്ട് അംബിക മുരണ്ടു….
കയ്യും മെയ്യും മറന്ന് ഒരു ഇണചേരൽ ഇരുവരും കൊതിച്ചിരുന്നു…
ഒരു കാക്കക്കാലിന്റെ മറയത്ത് പോലും ഭോഗിക്കാൻ കൊതിച്ചത് പോലെ നടന്നു….
കൊതി തീർത്ത് വീട്ടിൽ ചെന്നതിന് തൊട്ടുപിന്നാലെ അംബികയെ കാത്തുനിന്നത് ഹൃദയം പിളർന്ന വാർത്തയായിരുന്നു..,
കോളേജിൽ നിന്നും തിരിച്ച് പോകും വഴി സിദ്ധാർത്ഥൻ സഞ്ചരിച്ച ബൈക്ക് ഒരു ടിപ്പർ ലോറിയുമായി ഇടിച്ച് സിദ്ധാർത്ഥൻ സ്പോട്ടിൽ മരണപ്പെട്ടു…
വിറങ്ങലിച്ച് പോയ അo ബിക കണ്ടു നില്ക്കാൻ ശേഷി ഇല്ലാഞ്ഞ് സിദ്ധുവിന്റെ ശരീരം കാണാൻ പോയില്ല….
= = = = = = = =
അനിവാര്യമായത് അംബികയെ കാത്തു നില്ലുണ്ടായിരുന്നു…
സിദ്ധുവിന്റെ കുഞ്ഞിനെ അംബിക ഉദരത്തിൽ പേറുന്ന കാര്യം വീട്ടിൽ ഭൂകമ്പം സൃഷ്ടിച്ചു
ഉത്തരവാദി കൊല്ലപ്പെട്ട നിലയ്ക്ക് കുഞ്ഞിനെ ഉപേക്ഷിക്കാൻ വീട്ടുകാരുടെ കർശന നിലപാടൊന്നും അംബികയ്ക്ക് മുന്നിൽ വിലപ്പോയില്ല….