ഞാൻ തിരിച്ചും കൊടുത്തു.
“അതെന്താ നീ പിടിച്ചു തിന്നുവോ.”
“ പിന്നെ വിനു അണ്ണൻ വേറെ പെണ്ണിനെ നോക്കണ്ടി വന്നേനെ “
പൊട്ടിച്ചിരിക്കുന്ന ഒരു സ്മൈലിയും ചേർത്ത ഞാൻ അയച്ചത്.
“ അത്രക്ക് മിടുക്ക് ഉണ്ടോ നിനക്ക് “ പുച്ഛിക്കുന്ന ഒരു സ്മൈലി ഒപ്പം അയച്ചു
“ ഉണ്ട് എന്തേ…? “
“ഉണ്ടങ്കിൽ കൈയിൽ വെച്ചോ. അല്ല ഇന്ന് എന്താ പരിപാടി ?
മീര ചേച്ചി ചോദിച്ചു.?
ഓഹ് ഇങ്ങനെ ഇരിക്കണം അല്ലാതെന്ത്
“എന്ന പോരെ നമുക്ക് കുറെച് ഇടത്ത് പോകാൻ ഉണ്ട് .”!
എങ്ങോട്ട്?
ഞാൻ ചോദിച്ചു
“എങ്ങോട്ടെന്ന് അറിഞ്ഞാലേ തമ്പുരാൻ എഴുന്നള്ളൂ ?”
ഞാൻ ചിരിക്കുന്ന ഒരു സ്മൈലി മാത്രം അയച്ചു .
ആഹ് എന്ന വേഗം കുളിച്ചിട്ട് വാ ഞാൻ റെഡി ആകാം അപ്പോഴേക്ക്
എനിക്ക് ആകെ സന്തോഷം ആയി ഇന്നലെ കണ്ടത്തെ ഉള്ളൂ ഇത്ര വേഗം കൂട്ടായി ഈ കൂട്ട് ഏതായാലും പോകാതെ നോക്കണം . ഞാൻ വേഗം പോയി കുളി അങ്ങ് പാസാക്കി നല്ലതുപോലെ ഒന്ന് ഒരുങ്ങി വേഗം ചേച്ചിടെ വീട്ടിലേക്ക് ചെന്ന് .
അവിടെ ചെന്നപ്പോ ഞാനും വൈയ്‌ലറ്റ് നിറത്തിൽ ഉള്ള ഷർട്ട് മീര ചേച്ചിയും അതെ നിറത്തിൽ ഉള്ള ഒരു ടോപ് ഉം കറുപ്പ് ലെഗ്ഗിൻസും . ഞാൻ അകത്തേക്ക് കയറും മുൻപേ മീര ചേച്ചി പുറത്തേക്ക് വന്നു
മീര : വാ വാ നീ അകത്തേക്ക് കേറിയാൽ പിന്നെ ഇറങ്ങില്ല ഇപ്പോഴൊന്നും