മീര : അതാണ് മോനെ ഐ പി എസ് ന്റെ പവർ ഒറ്റ നോട്ടത്തിൽ അറിയാം ആരാ കള്ളൻ എന്ന്..
മുഖത്തു ഒരു കള്ള ചിരിയോടെ എന്നെ നോക്കി മീര ചേച്ചി അത് പറഞ്ഞു . “ ഓ “ എന്ന മുഖഭാവത്തിൽ ഞാൻ മീര ചേച്ചിയെ നോക്കി
മീര : ടാ പൊട്ടാ അമ്മ ഫോട്ടോ അയച്ച തന്നു നിന്റെ ഞാൻ അത് നോക്കിയ കണ്ട് പിടിച്ചേ ..
ഇതും പറഞ്ഞു മീര ചേച്ചി ചിരിച്ചു
ഞാൻ : എന്ന ഇന്ന് സ്റ്റേഷനിൽ കിടന്നോ ഞാൻ പോട്ടെ ..
ഞാൻ തിരിച്ചു കൊടുത്തു..
മീര : അയ്യോ…അത് വേണോ..
കൊച്ചു പിള്ളേരെ പോലെ ചിനുങ്ങിക്കൊണ്ട് എന്റെ മുഖത്തേക്ക് നോക്കി..
ഞാൻ : വേണ്ടങ്കിൽ വാ ..
മീര ചേച്ചി എന്റെ ഒപ്പം കാറിന്റെ അടുത്തേക്ക് നടന്നു ഞാൻ നോക്കിയപ്പോ നല്ല ഒരു ഹെവി ബാഗ് തോളിൽ കിടപ്പുണ്ട്
ഞാൻ : ബാഗ് ഇങ്ങു ത ഞാൻ വെക്കാം പുറകിലേക്ക്
ഞാൻ ചിരിച്ചുകൊണ്ട് കൈ നീട്ടി
മീര : എന്റെ ബാഗ് വെക്കാൻ എനിക്ക് കണ്ട പിള്ളേരുടെ ആവശ്യം ഇല്ലാ.. ഹും..
തമാശ നിറഞ്ഞ ഒരു പുച്ഛത്തോടെ മുഖം ചുളിച്ചു..
ഞാൻ : ഓഹോ.. ഇന്നാ ഐപിസ് കാരി വെച്ചിട്ട് വാ. ഞാൻ കാറിൽ ഇരിക്കാം..
ഞാൻ ഡോർ തുറന്നു അകത്തു കേറി ഇരുന്നു . എത്ര പെട്ടന്ന് ആണ് ഞാൻ ആയിട്ട് മീര ചേച്ചി കമ്പനി ആയത് കാണാനും കൊള്ളാം കീർത്തി സുരേഷിന്റെ ചെറിയ ഷേപ്പ് ഉണ്ട് വിനു അണ്ണൻ പൊട്ടൻ ആയിട്ട് ആണോ , ഏതായാലും ഞാൻ വിചാരിച്ച പോലെ ജാഡ അല്ല . മീര ചേച്ചി ഡോർ തുറന്ന് അകത്തേക്ക് കയറി