ഞാൻ : ആരാ ….
അത് മീര ആയിരുന്നു .. ഓഹ് എന്റെ നമ്പർ രാധ ആന്റി കൊടുത്ത് കാണും
മീര : ട്രെയിൻ ഇപ്പൊ വരും നീ എവിടെ നിക്കുവാ …?
അധികാരത്തോടെ ഉള്ള ആ നീ വിളി കേൾക്കാൻ ഒരു സുഖം തോന്നി
ഞാൻ : ഞാൻ ഇവിടെ ഉണ്ട് പ്ലാറ്റ്ഫോമിൽ ആളുകൾ ടികെറ്റ് എടുത്തിട്ട് വരുന്നിടത്തേക്ക് വന്നാൽ മതി.
ഞാൻ തിരിച്ചു പറഞ്ഞു . കാൾ കട്ട് ആയി . ഞാൻ ഫോൺ പോക്കറ്റിൽ വെച്ചു ട്രെയിൻ വരുന്നതും നോക്കി നിന്നു . ഒച്ചവെച്ചുകൊണ്ട് ട്രെയിൻ പ്ലാറ്റ്ഫോമിൽ വന്നു നിന്നു അതിൽനിന്നും യാത്രക്കാർ ഇറങ്ങി സ്റ്റേഷന് പുറത്തേക്ക് നടന്നു …
“ടാ.. “….!
ഞാൻ ഞെട്ടി ശബ്ദം കെട്ടിടത്തേക്ക് നോക്കി ഇതാ എന്റെ മുന്നിൽ ഇത്ര നേരം കാത്തിരുന്ന മുതൽ വെള്ള നിറത്തിലെ ടൈറ്റ് ടീ ഷർട്ടും ഒരു നീല ജീൻസും ഒക്കെ ഇട്ടുകൊണ്ട് എന്റെ മുന്നിൽ നിക്കുന്നു കൈയിൽ ഓവർകോട്ട് പോലെ എന്തോ ഒന്ന് ഉണ്ട് , ഞാൻ നല്ലോലെ ഒന്ന് നോക്കി അവരെ , മുഖത്തു ക്ഷീണം കാണാൻ ഉണ്ട് നല്ല വട്ട മുഖം തടി കൂടുതലും അല്ല എന്ന മെലിഞ്ഞതും അല്ല അങ്ങനെ ഉള്ള ഒരു ശരീര പ്രകൃതം നല്ല നിറം ഉണ്ട് മുടി കെട്ടി വെച്ചിരിക്കുന്നത് കുറച്ചു നീളത്തിൽ മുഖത്തേക്ക് വീണു കിടക്കുന്നു .
മീര : ടാ എന്താ ഇങ്ങനെ നോക്കുന്നെ
അപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്.. പെട്ടന്ന് പറയാൻ ഒരു കാരണവും കിട്ടി..!
ഞാൻ : അല്ല എന്നെ എങ്ങനെ മനസിലായി.. ഇതിനു മുൻപ് നമ്മൾ കണ്ടിട്ട് പോലും ഇല്ലാലോ..