മീര : ഞാൻ ഡ്രസ്സ് മാറിയിട്ട് വരാം , നീ ബില്ലിംഗ് ന്റെ അടുത്ത് നിക്ക്
എന്റെ മുഖത്തേക്ക് നോക്കാതെ നിലത്തേക്ക് നോക്കികൊണ്ട് മീര ചേച്ചി പറഞ്ഞു ഞാൻ ഒന്ന് മൂളിയിട്ട് അവിടെ പോയി.. ഞങ്ങൾക്ക് ഉള്ളിൽ എന്തൊക്കെയോ തോന്നിപോയി ഒരു നിമിഷത്തേക്ക് എന്ന് എനിക്ക് മനസിലായി ഒരുപക്ഷെ ഇനിയും ആ ട്രയൽ റൂമിൽ നിന്നാൽ ഞാൻ മീര ചേച്ചിയെ പിടിച്ചു ലിപ്‌ലോക് ചെയ്യും അത് ഉറപ്പാ .
ബില്ലും കൊടുത്തിട്ട് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി . സമയം അപ്പോഴേക്ക് ഒന്നര ആയിരിക്കുന്നു
മീര : ടാ എന്തേലും കഴിക്കാം..
ഞാൻ : നീ അല്ലെ എനിക് വാങ്ങി തരേണ്ടത്
മീര : ഇവനെ ഒക്കെ കെട്ടിയ എന്നെ പറഞ്ഞ മതിയല്ലോ…
മീര ചേച്ചി വീണ്ടും പഴയ പോലെ കളിയാക്കാൻ തുടങ്ങി
ഞാൻ : ഓഹോ
ഞാൻ ഞങൾ അവിടെ കണ്ട ഫുഡ് കോർട്ടിലേക്ക് കയറി ബിരിയാണി ഓർഡർ ചെയ്തു കഴിച്ചു . സമയം ഒരു രണ്ടര മൂന്ന് മണിയോളം ആയപ്പോ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി കാറിൽ കയറി .
മീര : എടുത്ത ഫോട്ടോ ഒക്കെ നീ എനിക്ക് അയക്കണേ…
ഞാൻ തലയാട്ടി .
മീര : പിന്നെ.. എടുത്ത് സ്റ്റാറ്റസ് ഒന്നും ഇട്ട് കളയരുത്.. കേട്ടല്ലോ..
ഞാൻ : ഇല്ലാ.. പോരെ..
മീര ഒന്ന് മൂളി.. അപ്പോഴാണ് മീര ഫോൺ എടുത്ത് നോക്കുന്നത് അതിൽ രാധ ആന്റിയുടെ രണ്ടുമൂന്ന് മിസ്സ് കാൾ ഉണ്ടായിരുന്നു
“ശോ അമ്മ വിളിച്ചേക്കുന്നു “ .!