“അതിനെന്താ, അതൊക്കെ നമുക്ക് ശെരിയാക്കാം…ഡാ പവൻ …”
“എന്താ മുതലാളി”
“നീ ഇവനെ കൊണ്ട് പോയി നമ്മുടെ കുളം ഒക്കെ ഒന്ന് കാണിക്കണം. കൂടെ നിക്കണം വരുന്ന വരെ…സംജാ”
കുഞ്ഞച്ചൻ പണിക്കാരൻ ബംഗാളിയെ വിളിച്ചു വരുത്തി ഡേവിഡിന് കുളിക്കാൻ ഉള്ള വകുപ്പുകൾ ശെരിയാക്കി… പവൻ അവിടെ വർഷങ്ങൾ ആയി പണി എടുക്കുന്ന ബംഗാളി പയ്യൻ ആണ്. കാലം മാറിയതോടെ കുഞ്ഞച്ചനെ പോലുള്ളവരുടെ താളത്തിനു തുള്ളാൻ ഇപ്പൊ മലയാളി പയ്യന്മാരെ കിട്ടാതെയായി. അതുകൊണ്ടു പവനെ പോലെ ഉള്ള ബംഗാളികൾ ആണ് ഇപ്പൊ അടിമപ്പണി എടുക്കുന്നത്.
“അപ്പാ ഞാൻ കുളിമുറിയിൽ കുളിക്കാം, അതല്ലേ നല്ലതു”
“വേണ്ട വേണ്ട, നാട്ടിൽ വന്നിട്ട് കുളത്തിൽ കുളിച്ചില്ലെങ്കിൽ പിന്നെ എന്താ ഒരു സുഖം, പിന്നെ നിനക്ക് നമ്മുടെ സ്ഥലവും പരിസരവും ഒക്കെ ഒന്ന് കാണുകേം ചെയ്യാമല്ലോ.”
അത് കേട്ടപ്പോ ഡേവിഡിന് ഒരു താല്പര്യം തോന്നി, ഡേവിഡ് ചായ കുടിച്ചു കപ്പ് മേശപുറത്തു വെച്ചു.
“ഞാൻ എങ്കിൽ പോയി ടവൽ ഒക്കെ എടുത്തു വരാം അപ്പാ’
“ഏയ് വേണ്ട, ഒന്നും വേണ്ട എല്ലാം അവിടെ ഉണ്ട്, മോൻ പോയാ മതി…ഡാ പവൻ ഇവനെ കൂട്ടി കൊണ്ട് പോയി നമ്മുടെ സ്ഥലങ്ങളും കുളവും ഒക്കെ കാണിക്കു.”
“കുളിച്ചിട്ടു വന്നാൽ മതി കേട്ടോ”
ആ പറച്ചിലിൽ അല്പം ഗൗരവം ഉള്ളതുകൊണ്ടൊ എന്തോ ഡേവിഡ് പതുക്കെ ആ ബംഗാളി പയ്യന്റെ കൂടെ കുളത്തിലേക്ക് പോയി. അവർ പോയതും കുഞ്ഞച്ചൻ അടുക്കളയിലേക്കു നോക്കി ഷീലയെ വിളിച്ചു.
“ഡീ ഒരു ചായ കൂടി എടുത്തോ”
അൽപ്പം സമയത്തിനുള്ളിൽ തന്നെ ശീല ഒരു കപ്പ് ചായയും ആയി വന്നു.