അൽപ്പം ദേഷ്യത്തിലാണ് ഞാൻ ചോദിച്ചത്.
“ഞാൻ രാവിലെ വെറുതെ താഴേക്ക് പോയതാ. അപ്പോഴാണ് അപ്പന് ഞാൻ കുളത്തിൽ പോയി കുളിക്കണം എന്ന് ഒരേ നിർബന്ധം.”
“എന്ന് പറഞ്ഞു നിനക്ക് പറഞ്ഞിട്ട് പൊയ്ക്കൂടേ”
എന്റെ മൂഡ് ശരിയല്ല എന്ന് മനസിലാക്കിയ ഡേവിഡ് ഒന്നും മിണ്ടാതെ ഡ്രസ്സ് ചേഞ്ച് ചെയ്യാൻ പോയി.
“ഡി ഉച്ചക്ക് മുൻപ് തന്നെ നമ്മുടെ കാര്യം അപ്പനോട് അവതരിപ്പിക്കണേ”
“ഡേവിഡ്….ഞാൻ ഇന്നലെ തന്നെ പറഞ്ഞു എനിക്ക് അവസരം വരുവാണെങ്കിൽ ഞാൻ പറയാം, എല്ലാം കൂടെ എന്റെ തലയിൽ ഇട്ടിട്ട് ഈസി ആയിട്ട് നടക്കരുത്”
“എന്റെ മോളെ നിന്നെ ആകുമ്പോ നിന്നെ അപ്പന് ഒരുപാട് ഇഷ്ട്ടമാണ് അതാടാ പൊന്നെ…പ്ളീസ്”
“ഒക്കെ ഞാൻ നോക്കാം”
ഡേവിഡിന് അറിയില്ലല്ലോ ഞാൻ അനുഭവിക്കുന്ന വിഷമം. എന്തായാലും ഞാനും ഡേവിഡും റെഡി ആയി താഴേക്ക് ചെന്നു. അവിടെ മാനേജർ ദിലീപും കുഞ്ഞച്ചനും ഭാസ്കരൻ ചേട്ടനും എല്ലാം ഉണ്ടായിരുന്നു. അപ്പൻ കസേരയിൽ ഇരിക്കുകയായിരുന്നു.
താഴെ ചെന്ന ഉടനെ ഡേവിഡിനെ അപ്പൻ ദിലീപിനെ പരിചയപ്പെടുത്തി. അപ്പന് വീണ്ടും നടക്കാൻ ബുദ്ധിമുട്ടു ഉണ്ടായത് ഞാൻ പ്രേത്യേകം ശ്രദ്ധിച്ചു.
“ദിലീപേ മോന് കാര്യങ്ങൾ ഒക്കെ നന്നായി പറഞ്ഞു കൊടുക്കണം…മോനെ നമ്മുടെ എന്ത് ബിസിനസിനെ പറ്റി അറിയണമെങ്കിലും ഡലീപിനോട് ചോദിച്ചാൽ മതി.”
“മോളെ അപ്പന് ഇന്നലത്തെ പോലെ മരുന്നൊക്കെ ഒന്ന് എടുത്തു തന്നെ”
അപ്പൻ ഡേവിഡിനെ ഏല്പിച്ചിട്ടു എന്റെ നേരെ തിരിഞ്ഞു.
എനിക്ക് നന്നായി ദേഷ്യം വന്നു. പുറത്തു കാണിക്കാൻ പറ്റില്ലല്ലോ. ഞാൻ മരുന്നുകൾ ഒക്കെ നോക്കി എടുത്തു കൊടുത്തു.