തുടക്കം ജ്യോതിയുടെ മമ്മിയിൽ നിന്നും 3 [Ajitha]

Posted by

” ഇവനും ഉണ്ട്‌ ”

” ചാച്ചന് എന്നാ തിരിച്ചു പോകേണ്ടത് ”

” മൂന്ന് നാല് ദിവസം ഇവിടെ നിൽക്കാം എന്ന് വിചാരിച്ചു, ”

” ആ, എന്നാൽ ശെരി, നിങ്ങൾ റസ്റ്റ്‌ എടുക്ക് ”

നിഷയാണ് അവരെ അങ്ങോട്ടേക്ക് വിളിച്ചത്, കാരണം അവൾ കോടതിയിൽ പോയി കഴിഞ്ഞാൽ അപ്പാപ്പൻ ഒറ്റക്കകതെ ഇരിക്കാൻ ആണ്. അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു. പിറ്റേന്ന് രാവിലെ തന്നെ അവർ കോടതിയിൽ എത്തി. കേസുകൾ ഓരോന്നും വിളിച്ചു തുടങ്ങി. അങ്ങനെ അവരുടെ കേസ് വന്നു.

വിധി വന്നു : ആ വസ്തുവും വീടും നിഷക്ക് തന്നെയാണെന്ന്,

അത് കേട്ടതും അവളുടെ കണ്ണിൽ നിന്നും കണ്ണീർ വരാൻ തുടങ്ങി. അത് കണ്ട സനു അവളെ കെട്ടിപ്പിടിച്ചു.

“ആന്റി സന്തോഷമായില്ലേ ”

” അതേടാ, ഞങ്ങളുടെ ആദ്യത്തെ വീടായിരുന്നു അത്, ഞങ്ങളെ പറ്റിച്ചു ഇച്ചായന്റെ പാർട്ണർ കൈക്കൽ ആക്കിയതായിരുന്നു. ഇച്ചായൻ ഉള്ളപ്പോൾ തുടങ്ങിയ കേസ് ആണ് ”

” ഉം, അപ്പോൾ പാർട്ടി ഉണ്ട്‌ ”

” ചെയ്യടാ, ”

” എന്നാൽ പോകാം ”

” ഉം ”

അവർ രണ്ടുപേരും കൂടി തിരികെ വീട്ടിൽ വന്നു. വൈകുന്നേരം ആയി. അവളുടെ ആങ്ങളയോട് കാര്യങ്ങൾ പറഞ്ഞ്.

” ചാച്ചാ, എനിക്ക് അങ്ങോട്ടേക്ക് പോകണം ”

” ഡി , നാളെ പോകാം, അല്ല, അതെല്ലാം ഇപ്പോൾ കാടു പിടിച്ചു കിടക്കുകയല്ലേ, ആരേലും വിളിച്ചു ഒന്ന് വൃത്തിയാക്കണം ”

” ഉം, അറിയാം, നാളെ ഞാനും സനുവും കൂടി പോയി വൃത്തിയാക്കാം ”

” അതെ ”

” എനിക്ക് അവിടെ ഒരു ദിവസം താങ്ങണം എന്നുണ്ട്, പക്ഷെ അപ്പാപ്പൻ ഇവിടെ കിടക്കുന്നതു കൊണ്ടു അത് പറ്റുമെന്ന് തോന്നുന്നില്ല ”

” ടാ പൊട്ടി, ഞാൻ എന്തായാലും 4 ദിവസം ഇവിടെ കാണും, അപ്പോൾ നീ പോയിട്ട് വായോ, നീ ഒറ്റക്കല്ലല്ലോ, ആ പയ്യനും ഇല്ലേ, “

Leave a Reply

Your email address will not be published. Required fields are marked *