സച്ചിനും നീരജയും 2 [Trendy]

Posted by

ഒറ്റ ഒരു അടി മാത്രമേ അങ്ങേര് അടിച്ചോളൂ രണ്ടാമത്തേതിന് കൈ പൊക്കിയപ്പോഴേ ഞാൻ അത് പിടിച്ചു അങ്ങേർക്കിട്ട് രണ്ട് പൊട്ടിച്ചു. മുക്കിന് ഇട്ടു രണ്ട് കൊടുത്തു എന്റെ ഷർട്ട്‌ ഇലും ഒക്കെ ചോര ആയി. അവസാനം അവിടെ അടിയുടെ ബഹളങ്ങൾ കേട്ടു നാട്ടുകാർ ഒക്കെ ഓടി കൂടി പോലീസ് ഒക്കെ വന്നു. അയാൾ ആൾറെഡി ഒരു ക്രിമിനൽ ആയതു കൊണ്ടും നാട്ടുകാരുടെ സപ്പോർട്ട് + അച്ഛൻ ആൾറെഡി ഇവിടത്തെ ഹോൾഡ് വെച്ച് സംസാരിച്ചിരുന്നു.

ഇത്രേം അടി ഒക്കെ അവിടെ നടന്നിട്ട് ഞാൻ അവളെ കണ്ട പോലും ഇല്ലായിരുന്നു. ഞാൻ കണ്ടില്ല പക്ഷെ അവൾ എല്ലാം കണ്ടിരുന്നു. നീരജക്ക്‌ അങ്ങേരെ പണ്ട് മുതൽക്ക് ഇഷ്ടം അല്ല. അടി എല്ലാം കഴിഞ്ഞു വീട്ടിലേക്കു ചെന്നപ്പോൾ തന്നെ അച്ഛൻ വന്നു എന്നെ ഒന്ന് നോക്കി ചിരിച്ചു ആ ചിരിയിൽ ഉണ്ടായിരുന്നു എല്ലാം. അവരടെ സന്തോഷം ആണ് എന്റെ സന്തോഷം.

അമ്മക്ക് അവളെ നല്ല ഇഷ്ടം ആയിരുന്നു അമ്മയുടെ കൂട്ടുകാരിയുടെ മോൾ. പണ്ട് മുതൽക്ക് ഏഹ് അറിയാം പക്ഷെ എന്റെ ഉള്ളിൽ എനിക്ക് മാത്രം അല്ല എന്റെ അച്ഛനും സൂര്യക്കും മാത്രം അറിയാവുന്ന ഒരു കാര്യം ഉണ്ടായിരുന്നു. അത് ആയിരുന്നു എന്നെ ഏറ്റുവും കൂടുതൽ വേദനിപ്പിച്ചിട്ട് ഉള്ളതും.

അന്നത്തെ അഹ് സംഭവത്തിന് ശേഷം ഒരു മാസം കഴിഞ്ഞപ്പോ ആയിരുന്നു അമ്മേടെ വക ഒരു ബോംബ്. എൻഗേജ്മെന്റ് ഉടനെ നടത്തണം എന്ന് അടുത്ത മാസം ചിങ്ങം തുടങ്ങും അപ്പൊ അങ്ങ് നടത്തിയാലോ എന്ന്. അപ്പോഴേ അച്ഛൻ പറഞ്ഞു അവൻ അതിനു കൊച്ചിനെ ഇത് വരെ കണ്ടിട്ട് ഇല്ലല്ലോ എന്ന്. അമ്മ ആണേൽ അങ്ങനെ ആണേൽ മറ്റന്നാൾ സൺ‌ഡേ നമുക്ക് അങ്ങ് പോയി പെണ്ണ് കാണാം എന്ന്.

Leave a Reply

Your email address will not be published. Required fields are marked *