ഓലപീപ്പി [ബിൻസി]

Posted by

പഠിക്കാൻ കഴിവില്ലാത്ത അവനെ അങ്ങനെ  പിന്നെ ശെൽവരാജ് പഠിക്കാൻ അയച്ചതുമില്ല .

പത്തൊൻപത് വയസായ കുഞ്ഞൻ ചെറുക്കൻ വീട്ടിൽ ഇരുന്ന് ചുമ്മ ശാപ്പാട് അടിച്ചിട്ടും അവൻ്റെ ശരീര വളർച്ച കുറയുന്നതല്ലാതെ കൂടിയിരുന്നില്ല .

പക്ഷേ എനിക്കും എൻ്റെ ഫാമിലിക്കും അവനെ ജീവനായിരുന്നു .

അവനേക്കാൾ ഒരു വയസ് ഇളയതായ റസീനയെ അവൻ കുഞ്ഞിതാത്ത എന്നും എന്നെ അവൻ വല്ലിത്താത്ത എന്നും എൻ്റെ ഉപ്പയേയും ഉമ്മയേയും അവൻ ഉമ്മ ഉപ്പ എന്നുമാണ് വിളിച്ചിരുന്നത് .

ചുരുങ്ങിയ കാലം കൊണ്ട് അവൻ അനിയനില്ലാത്ത എൻ്റെയും എൻ്റെ അനുജത്തി റസീനയുടേയും കുഞ്ഞനുജനായി മാറി .

ചെറുക്കന് എപ്പോഴും പല പല സംശയങ്ങളായിരുന്നു .

വല്ലിത്താത്ത അതെന്താ അങ്ങനെ ? ഇതെന്താ ഇങ്ങനെ ? എന്നുള്ള കുഞ്ഞു കുഞ്ഞു സംശയങ്ങൾ കൊണ്ട് എൻ്റെ ചെവി അവൻ എപ്പോഴും  തിന്നുമായിരുന്നു .

റസീന കോളേജിലും ഇക്കയും ഉപ്പയും കച്ചവടത്തിനും ഉമ്മ വീട്ട് ജോലിയിൽ മുഴുകിയത് കൊണ്ടും എൻ്റെ കൂടെയാണ് കുട്ടു മോൻ അതികവും .

അവന് ശരിക്കും അന്ന് കളിപ്പാട്ടങ്ങൾ വളരെ ഇഷ്ടമായിരുന്നു .

എൻ്റെ വാപ്പ അവന് കാറും തോക്കും എല്ലാം കൊണ്ട് വന്ന് കൊടുത്ത് പത്തൊൻപത് വയസുള്ള ചെറുക്കനെ വീണ്ടും വശളാക്കി മാറ്റിയിരുന്നു .

അവൻ അത് കൊണ്ട് കളിക്കുന്നത് കണ്ട് റസീനയും ഉമ്മയും ആദ്യമൊക്കെ ചിരിക്കുമായിരുന്നെങ്കിലും പിന്നെ പിന്നെ അവൻ്റെ ഇളം മനസ് അവർക്കും മനസിലായി .

ഒരു ദിവസം രാവിലെ റസീന കോളേജിൽ പോയ നേരം കുട്ടു ഞങളുടെ വീടിൻ്റെ തിണ്ണയിൽ കുത്തി ഇരുന്ന് കാറ് ഓടിച്ച് കളിക്കുവായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *