അതിന്റെ ഒക്കെ പൈസ അവളുടെ മമ്മി എനിക്ക് ദിവസവും തന്നു. ചിലപ്പോഴൊക്കെ രണ്ടു നാൾ കൂടുമ്പോഴും.
അങ്ങനെ അവളുടെ മമ്മിയും ഞാനും നല്ല പരിചയം ആയി.
ഒരു ദിവസം കോളേജിൽ റാഗിങ് ചെയ്തു അടിയുണ്ടാക്കി എന്നൊക്കെ അവൾ വിളിച്ചു പറഞ്ഞു അതിന്റെ കലിപ്പിൽ കോളേജിൽ നിന്നു അവളോട് വീട്ടിൽ നിന്നു ആളെ വിളിക്കാൻ പറഞ്ഞു എന്ന് പറഞ്ഞു.
എന്ത് ചെയ്യും എന്ന് പറഞ്ഞു അവൾ ഒരേ കരച്ചിൽ.
ഞാനവളെ സമാധാനിപ്പിച്ചു. ഈ കാര്യം അച്ഛനോട് പറയട്ടെ എന്ന് പറഞ്ഞപ്പോൾ വേണ്ട എന്ന് പറഞ്ഞു
മമ്മി അറിഞ്ഞാലോ കോളേജിൽ നിന്നു വിളിക്കില്ലേ എന്ന് ചോദിച്ചു ഇല്ലെന്നു അവൾ പറഞ്ഞു.
മമ്മി യെ അറിയിച്ചാൽ മതി എന്തേലും ചെറിയ കാരണം പറഞ്ഞു നിനക്ക് കൊണ്ട് വരാമോ പപ്പാ അറിഞ്ഞാൽ ബഹളം ആവും സീൻ ആവും.
ഞാൻ അത് നോക്കിക്കോളാം എന്ന് പറഞ്ഞു എങ്കിലും അവൾക്കു സമാധാനം ഉണ്ടാവില്ല എന്ന് എനിക്ക് തോന്നി.
പിറ്റേന്ന് പാൽ കൊടുക്കാൻ ഞാൻ പോയപ്പോ അവളുടെ മമ്മി ഉണ്ട് പപ്പാ പോയെന്നു തോന്നുന്നു.
ഞാൻ അവരോടു മോൾക്ക് സുഖമില്ല എക്സാമിന് മാർക്കു കുറഞ്ഞു കുഴഞ്ഞു വീണു എന്നോട് വിളിച്ചു പറഞ്ഞിരുന്നു. ഇവിടേയ്ക്ക് വിളിച്ചിട്ട് കിട്ടുന്നില്ല അവളുടെ ഫോണിന് complaint ആണ് എന്നൊക്കെ പറഞ്ഞു ഒരു വിധത്തിൽ കാര്യങ്ങൾ പറഞ്ഞു.
അവളുടെ അമ്മ വല്ലാണ്ട് പരിഭ്രാമപ്പെട്ടു ചേട്ടൻ അറിഞ്ഞാൽ ചിലപ്പോ വഴക്കു പറയും എന്നോർത്ത് അവൾ കൈ മുറിക്കാൻ ശ്രെമിച്ചു എന്നൊക്കെ പറഞ്ഞെ എന്നോട് പറഞ്ഞെന്നു അവളുടെ മമ്മിയോട് പറഞ്ഞു.