അച്ഛന് ഞാൻ ഇവളെയായി സഹകരിക്കാന്നുള്ള രീതിയിൽ മറുപടി നൽകിയെങ്കിലും അതൊന്നും ഞാൻ പാലിക്കാൻ പോണില്ല… ഇവളെയായിട്ടന്റെ പട്ടി സഹകരിക്കും…! ഫോൺ വെച്ചതും ഞാൻ തിരിഞ്ഞ് ടേബിളിൽ നോക്കി… അവളവടെ ഉണ്ടായിരുന്നില്ല… ഇവളീ ഉപ്പ്മാവൊക്കെ ഒറ്റയടിക്ക് മിണിങ്ങിയ…?
റൂമിന്റെ വാതില് തുറന്ന് ഒരു ബ്ലാക്ക് ഫോർമൽ ഡ്രെസ്സുമിട്ട് ആരതി ഇറങ്ങി വന്നു… മുടി പിന്നിലേക്ക് കെട്ടിവച്ച് കാതിൽ ചെറിയൊരു കമ്മലും കഴുത്തിൽ നേർത്തൊരു മാലയും… അപ്പഴാണൊരു കാര്യം ശ്രേദ്ധിച്ചത്, അവള്ടെ കഴുത്തിൽ ഞാൻ കെട്ടിയ താലിയില്ല, നെറുകയിൽ സിന്ദൂരവും…! ഒരുകണക്കിനത് നന്നായി… ഇവളെ അല്ലാതെ കാണുമ്പോ തന്നെ എനിക്ക് പൊളിയും, അതിന്റെകൂടെ ആ താലിമാലേം സിന്ദൂരോം കൂടി കണ്ട എനിക്ക് ചെലപ്പോ പ്രഷർ കേറാനുള്ള വലിയ സാധ്യതയുണ്ട്…!
“” യെടി…! നിന്നോ…! “” അവളോട് രണ്ട് വർത്താനം പറയാൻ നിന്നതും വീണ്ടും ഫോണടിച്ചു… ഇവര് മനുഷ്യനൊരു ഡയലോഗ് മുഴുവനാക്കാൻ സമ്മതിക്കില്ലേ…? ഫോൺ നോക്കുമ്പോ ശരത്തേട്ടനാണ്…!
“” ഹലോൺ…! “” ഫോണെടുത്ത വഴിക്കെ അവളെയൊന്ന് നോക്കി ഞാൻ അരിശത്തോടെ ചോദിച്ചു…!
“” അച്ഛൻ വിളിച്ചിരുന്നൂലെ…? “” വീട്ടീന്ന് വിളിച്ച കാര്യമറിഞ്ഞിട്ടാവും ഈ തിരക്കൽ…!
“” ആ…! “”
“” ഞാനറിഞ്ഞു…! ഞാനാ റൂമിന്റെ ചാവി കൊടുത്തേ…! ആരതിനെ അങ്ങട്ടാക്കാൻ എല്ലാരുങ്കൂടി വരാൻ നിന്നതാ…! അച്ഛനാ പറഞ്ഞെ വേണ്ട അവളൊറ്റക്ക് പോട്ടെന്ന്…! “”