ശിവപുരം പച്ചനിറത്തിലുള്ള ബോർഡിൽവെള്ള അക്ഷരങ്ങളിലെഴുതിയ ബോർഡും കടന്ന് അരുണിന്റെ കാർ സഞ്ചരിച്ചു. അര കിലോമീറ്റർ കഴിഞ്ഞ് ഇടത്തെടുത്ത് ഒരു രണ്ട് നില വീട്ടിന് മുൻപിൽ ചെന്ന് നിർത്തി. പതിവ് പോലെ അമ്മയെ അവിടെയാക്കി വൈകിട്ട് വരാമെന്ന് പറഞ്ഞ് അരുൺ ഇറങ്ങി.
കാറിൽ കയറി വാട്സ്ആപ് തുറന്ന് മെസ്സേജുകൾ ഓരോന്നായി വായിക്കാൻ തുടങ്ങി. സനൂപിന്റെയും മണിയേട്ടന്റെയും മെസ്സേജ് വന്ന് കിടപ്പുണ്ട്. രണ്ടിന്റെയും ഉള്ളടക്കം ഒന്ന് തന്നെ വൈകിട്ട് ആറ് മണിക്ക് മണിയേട്ടന്റെ വീട്ടിൽ വച്ച് ഒരു കമ്മിറ്റിയുണ്ട്. അടുത്തതായി തുറന്നത് ലേഖേച്ചി എന്നെഴുതിയ ചാറ്റ് ആണ്.
പ്രത്യേകിച്ച് പരിപാടി ഒന്നൂല്ലടാ.
നീ എവിടാ ?
അവൻ നേരത്തെ അയച്ച മെസ്സേജിന്റെ മറുപടി ആയിരുന്നു അത്..
എന്തായാലും ഇവിടെ വരെ എത്തി , ഇവിടെ നിന്നും കുറച്ച് ദൂരമേ ലേഖേച്ചിയുടെ വീട്ടിലേക്കുള്ളു ഒന്ന് വിളിച്ച് നോക്കാം എന്നു കരുതി അരുൺ ലേഖയുടെ നമ്പർ ഡയൽ ചെയ്തു.
ലേഖ : ഹലോ..
അവളുടെ കിളിനാദം അരുണിന്റെ കർണപടങ്ങളിൽ തുളച്ചു കയറി
അരുൺ: ആഹ് ചേച്ചി എവിടാ ? പുറത്താണോ ?
ലേഖ: അല്ലടാ വീട്ടിലിണ്ട് എന്തേ ?
അരുൺ: ഒന്നൂല്ല, ഞാൻ ഇങ്ങളെ നാട്ടിലിണ്ടേനും
ലേഖ : ഏട ?
അരുൺ: ശിവപുരം അമ്മേന്റെ വീട്ടില്
ലേഖ : ആഹാ.. എന്താ പരിപാടി
അരുൺ: ഒന്നുല്ല അമ്മേനെ ഈട കൊണ്ട് വിടാൻ വന്നതാ
ലേഖ : വേറെ തെരക്കൊന്നും ഇല്ലേൽ വീട്ടിലേക്ക് വാ.. ഒരു ചായ ഇണ്ടാക്കി തെരാം