ഹാർട്ട് അറ്റാക്ക് 1
Heart Attack Part 1 | Author : Kabaninath
അഞ്ചു വർഷങ്ങൾക്കു മുൻപ്……………..;
തൃപ്പൂണിത്തുറ ലെവൽ ക്രോസിനപ്പുറമാണ് ലൈഫ് ലൈൻ ഫ്ലാറ്റ്…
ഫ്ളാറ്റ് എന്ന് അങ്ങനെ പറയുക വയ്യ..
നാലു കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഒറ്റ തിരിഞ്ഞ ഒരു കെട്ടിടം…
താഴെയും മുകളിലുമായി രണ്ടു കുടുംബങ്ങൾ വീതം……
ചുറ്റിനുമുള്ള ചതുപ്പുനിലങ്ങളിൽ നിന്ന് ഫ്ളാറ്റ് ഹോളോബ്രിക്സ് കൊണ്ട് ഒരാൾ പൊക്കത്തിൽ മതിൽ കെട്ടി തിരിച്ചിരിക്കുന്നു…
മുൻവശത്തായി ഒരു സെക്യൂരിറ്റി റൂം…അതിനോടു ചേർന്നു തന്നെ ഒരൊറ്റ മുറിയും ബാത്റൂമും ഉണ്ട്…
അവിടെയാണ് സെക്യൂരിറ്റി ചന്ദ്രദാസ് താമസിക്കുന്നത്..
അമ്പതു വയസ്സ് പ്രായമുള്ള ആരോഗ്യമുള്ള ഒരാളാണ് ചന്ദ്രദാസ്…
കുടുംബത്തിലെ ചില പ്രശ്നങ്ങൾ കാരണം അയാൾ വീടുപേക്ഷിച്ച് പോന്നതായാണ് അറിവ്…
ഫ്ളാറ്റ് തുടങ്ങിയ കാലം മുതൽ അയാൾ തന്നെയാണ് സെക്യൂരിറ്റി……
അയാൾ ഇതുവരെ തിരികെ നാട്ടിലേക്കും പോയിട്ടില്ല..
അത്യാവശ്യം ഭൂസ്വത്തും സാമ്പത്തികവുമുള്ള തറവാട്ടുകാരൻ തന്നെയാണ് ചന്ദ്രദാസ്…
മകൻ പരാതി കൊടുത്തത് അന്വേഷിച്ച് ഒരിക്കൽ പൊലീസ് മകനേയും കൂട്ടി ഫ്ളാറ്റിൽ വന്നിരുന്നു…
തന്നെ കൊല്ലുവാനായി ഭാര്യയോടൊപ്പം മകനും കൂട്ടു നിന്നു എന്ന് ചന്ദ്രദാസ് പൊലീസിനെ അറിയിച്ചു.
പൊലീസുകാർ മകനെ വിരട്ടിയപ്പോഴാണ് കുടുംബ കലഹ കഥ പുറത്തു വന്നത്…
“” ആ പൂതനയിരിക്കുന്ന വീട്ടിലേക്ക് ട്രെയിനു തലവെച്ചാലും തിരിച്ചു കയറില്ല “” എന്ന ഒറ്റ വാക്കിൽ ചന്ദ്രദാസ് മകനെയും പൊലീസുകാരെയും തിരിച്ചയച്ചു……