ഈ കാര്യം എന്ന് പറഞ്ഞാലും അമ്മ എന്നെ ചീത്ത പറയും, “നീ ഒക്കെ ഏത് കാലത്ത് ആണ് ജീവിക്കുന്നത്? ഈ കാലത്ത് പെൺകുട്ടികൾ സ്വന്തം കാലിൽ നില്കാൻ നോക്കുമ്പോൾ ഒരുത്തി ഇവിടെ ഭർത്താവിനെയും കുട്ടികളെയും നോക്കി ജീവിച്ചോളം എന്ന്. നിനക്ക് പഠിക്കാൻ താൽപ്പര്യം ഇല്ലാന്ന് പറഞ്ഞത് കൊണ്ട് ആണ് നിൻ്റെ കല്യാണം ഇപ്പോൾ നടത്തുന്നത്. അതും കാശ് കൂടുതൽ ഉള്ള ചെക്കനെ നോക്കി.
പിന്നെ നിൻ്റെ ആകെ ഒരു പ്രശ്നം കുട്ടികൾ ഇല്ലാത്തത് അല്ലെ. അത് നീ ഡോക്ടറെ പോയി ഒന്ന് കണ്ടാൽ റെഡി ആവും. അതിന് ഈ കാര്യത്തിന് തല്ലു ഉണ്ടാക്കി അവനെ ഓസ്ട്രേലിയിലേക്ക് പറഞ്ഞ് വിടാ എന്ന് പറഞ്ഞാൽ. (എന്നാൽ ഞങ്ങൾ ഡോക്ടറെ കാണുകയും. പ്രശ്നം അങ്ങേർക്ക് ആണെന്നും പറഞ്ഞു. എന്നാൽ അയാൾ എൻ്റെ മേലിൽ ആണ് പ്രശ്നം എന്ന് നാട്ടിൽ പറഞ്ഞു പരത്തി. നാട്ടുകാരുടെ മുന്നിൽ ഒരു വിലയും ഇല്ലാതെ ആക്കി.)
വല്ലാത്ത പണി ആണ് നീ കാണിച്ചത്. വെറുതെ അല്ല നിനക്ക് പാസ്പോർട്ട് ഒക്കെ ഉണ്ടായിട്ടും നിന്നെ അവിടേക്ക് കൊണ്ട് പോകത്തത് . ഇനി ഇപ്പോൾ ഒരു വഴി ഉണ്ട്. അവൻ അയച്ചു തരുന്ന കാശ് കൊണ്ട് നീ അടിച്ചുപൊളിച്ചു ഇവിടെ ജീവിക്കാൻ നോക്ക്. ”
അങ്ങനെ അവസാനം അമ്മ പറഞ്ഞപ്പോലെ അയാൾ നൽക്കുന്ന പണം ചിലവഴിച്ചു ജീവിച്ചു കൊണ്ടിരുന്നു. എന്നാൽ ആ പണം എല്ലാം വീട്ടുകാർ ആയിരുന്നു ചിലവഴിച്ചത്.
ഞാൻ വീട്ടിൽ തന്നെ ഇരുന്നു. ഭർത്താവ് അനാഥൻ ആയതുകൊണ്ട് ബന്ധുക്കൾ ആരും കൂടെ ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് വീട്ടിൽ പണിക്ക് വരുന്ന ശാന്തമ്മയും മുത്തു എന്ന തമിഴനും ആയിരുന്നു.